Woman eloped | 'പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി; പോയത് ചരക്ക് ലോറി ഡ്രൈവര്‍ക്കൊപ്പം'
Sep 12, 2022, 20:43 IST
പയ്യന്നൂര്‍: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടില്‍ കത്തെഴുതി വെച്ച് യുവതി ചരക്ക് ലോറി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതായി പരാതി. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 36 കാരിയാണ് പയ്യന്നൂര്‍ മേഖലയില്‍ സൂപര്‍മാര്‍കറ്റുകളിലും മറ്റും ചരക്കുകള്‍ എത്തിക്കുന്ന ലോറി ഡ്രൈവറായ കോഴിക്കോട് സ്വദേശിയായ യുവാവിനൊപ്പം സ്ഥലംവിട്ടതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ഉച്ചക്ക് 12 മണിയോടെ യുവതി നടത്തുന്ന തയ്യല്‍ കടയിലേക്ക് പോയശേഷം തിരിച്ച് വന്നില്ല. 15ഉം ആറും വയസുളള പെണ്‍മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി മുങ്ങിയത്.
രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറി പരിശോധിച്ചപ്പോഴാണ് താന്‍ ഇഷ്ടപ്പെട്ട ഡ്രൈവറുടെ കൂടെ പോകുന്നുവെന്ന് കാണിച്ച് എഴുതിവെച്ച കത്ത് കിട്ടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുവീട്ടില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധുവായ യുവാവ് പരിയാരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കോഴിക്കോട്ടെ ലോറി ഡ്രൈവര്‍ക്കൊപ്പം സ്ഥലം വിട്ടതായി കണ്ടെത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
You Might Also Like:
ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം തിരച്ചിലിനിടെ പുഴയിൽ കണ്ടെത്തി

Keywords: Latest-News, Kerala, Kannur, Payyannur, Top-Headlines, Eloped, Crime, Investigation, Missing, Woman eloped with lorry driver.
< !- START disable copy paste -->