city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊച്ചിയിലെയും കോഴിക്കോട്ടെയും കണ്ണൂരിലെയും അടക്കമുള്ള വന്‍കിട നഗരങ്ങളിലെ ആശുപത്രി മാലിന്യങ്ങള്‍ എത്തുന്നത് കാസര്‍കോട്ടേക്ക്; സര്‍ജിക്കല്‍ മാലിന്യങ്ങള്‍ അടക്കം ചെങ്കല്‍ പണയില്‍ തള്ളിയത് നാട്ടുകാര്‍ കൈയ്യോടെ പിടികൂടിയതോടെ മാലിന്യം എത്തിക്കുന്ന ഉറവിടം റീസൈക്കിളിംഗ് കേന്ദ്രത്തില്‍ നിന്നാണെന്ന വിവരം പുറത്ത്

ബദിയടുക്ക: (www.kasargodvartha.com 10.12.2018) കൊച്ചിയിലെയും കോഴിക്കോട്ടെയും കണ്ണൂരിലെയും അടക്കമുള്ള വന്‍കിട നഗരങ്ങളിലെ ആശുപത്രി മാലിന്യങ്ങള്‍ എത്തുന്നത് കാസര്‍കോട്ടേക്ക്. സര്‍ജിക്കല്‍ മാലിന്യങ്ങള്‍ അടക്കം ചെങ്കല്‍ പണയില്‍ തള്ളിയത് നാട്ടുകാര്‍ കൈയ്യോടെ പിടികൂടിയതോടെ രണ്ടു പേര്‍ക്കെതിരെ ബദിയടുക്ക പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്റെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്തു.

അന്വേഷണത്തില്‍ മാലിന്യം എത്തിക്കുന്നത് വിദ്യാനഗറിലെ ഇന്‍ഡസ്ട്രിയല്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന റീസൈക്കിളിംഗ് കേന്ദ്രത്തില്‍ നിന്നാണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. മാലിന്യം തള്ളാനെത്തിയ കെ എല്‍ 42 എച്ച് 4236 നമ്പര്‍ ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. മാലിന്യം തള്ളിയ സംഭവത്തില്‍ നെല്ലിക്കട്ട ബിലാല്‍ നഗറിലെ സക്കറിയ്യ, നെല്ലിക്കട്ട നെക്രാജെയിലെ അഷ്‌റഫ് എന്നിവര്‍ക്കെതിരെയാണ് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാംപ്രസാദിന്റെ പരാതിയില്‍ കേസെടുത്തത്.
കൊച്ചിയിലെയും കോഴിക്കോട്ടെയും കണ്ണൂരിലെയും അടക്കമുള്ള വന്‍കിട നഗരങ്ങളിലെ ആശുപത്രി മാലിന്യങ്ങള്‍ എത്തുന്നത് കാസര്‍കോട്ടേക്ക്; സര്‍ജിക്കല്‍ മാലിന്യങ്ങള്‍ അടക്കം ചെങ്കല്‍ പണയില്‍ തള്ളിയത് നാട്ടുകാര്‍ കൈയ്യോടെ പിടികൂടിയതോടെ മാലിന്യം എത്തിക്കുന്ന ഉറവിടം റീസൈക്കിളിംഗ് കേന്ദ്രത്തില്‍ നിന്നാണെന്ന വിവരം പുറത്ത്

തഹസില്‍ദാര്‍, ഡി എം ഒ, കാസര്‍കോട് ഡി വൈ എസ് പി, ബദിയടുക്ക സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരൊക്കെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 10 ലോഡിലധികം മാലിന്യങ്ങള്‍ തള്ളിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാംപ്രസാദ്, ബദിയടുക്ക പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ ചന്തേര, ബദിയടുക്ക എസ് ഐ മെല്‍വിന്‍ ജോസ് എന്നിവര്‍  കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കുകയും പകര്‍ച്ച വ്യാധികള്‍ ഉണ്ടാക്കും വിധം മാലിന്യം തള്ളിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
കൊച്ചിയിലെയും കോഴിക്കോട്ടെയും കണ്ണൂരിലെയും അടക്കമുള്ള വന്‍കിട നഗരങ്ങളിലെ ആശുപത്രി മാലിന്യങ്ങള്‍ എത്തുന്നത് കാസര്‍കോട്ടേക്ക്; സര്‍ജിക്കല്‍ മാലിന്യങ്ങള്‍ അടക്കം ചെങ്കല്‍ പണയില്‍ തള്ളിയത് നാട്ടുകാര്‍ കൈയ്യോടെ പിടികൂടിയതോടെ മാലിന്യം എത്തിക്കുന്ന ഉറവിടം റീസൈക്കിളിംഗ് കേന്ദ്രത്തില്‍ നിന്നാണെന്ന വിവരം പുറത്ത്

മാസങ്ങളായി ഇത്തരത്തില്‍ നെല്ലിക്കട്ടെയിലെ ചെങ്കല്‍ പണകളില്‍ ഇവര്‍ മാലിന്യം തള്ളി വരുന്നുണ്ടെന്നാണ് വിവരം. ഹസൈനാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെങ്കല്‍ പണയിലാണ് ഇപ്പോള്‍ മാലിന്യം തള്ളിയതായി കണ്ടെത്തിയിരിക്കുന്നത്. ആറ് ടിപ്പര്‍ ലോറികളിലായാണ് ഞായറാഴ്ച മാലിന്യങ്ങളെത്തിയത്. തൊട്ടടുത്ത് വീട് നിര്‍മിക്കുന്ന സ്ഥലത്തെ ജോലിക്കാര്‍ സംഭവം കണ്ട് നാട്ടുകാരെ വിവരമറിയിക്കുമ്പോഴേക്കും മറ്റ് അഞ്ചു ലോറികളും മാലിന്യം തള്ളി കടന്നുപോയിരുന്നു. ബാക്കിയുണ്ടായിരുന്ന ഒരു ലോറിയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും പോലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മൂന്ന് ലോഡ് മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്തു. ബാക്കിയുള്ള മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
കൊച്ചിയിലെയും കോഴിക്കോട്ടെയും കണ്ണൂരിലെയും അടക്കമുള്ള വന്‍കിട നഗരങ്ങളിലെ ആശുപത്രി മാലിന്യങ്ങള്‍ എത്തുന്നത് കാസര്‍കോട്ടേക്ക്; സര്‍ജിക്കല്‍ മാലിന്യങ്ങള്‍ അടക്കം ചെങ്കല്‍ പണയില്‍ തള്ളിയത് നാട്ടുകാര്‍ കൈയ്യോടെ പിടികൂടിയതോടെ മാലിന്യം എത്തിക്കുന്ന ഉറവിടം റീസൈക്കിളിംഗ് കേന്ദ്രത്തില്‍ നിന്നാണെന്ന വിവരം പുറത്ത്

ചെങ്കല്‍ പണയിലെ പല ഭാഗത്തും മാലിന്യം നിക്ഷേപിച്ച ശേഷം അത് മണ്ണിട്ട് മൂടിയിട്ടുണ്ട്. ഇത് നീക്കം ചെയ്യാന്‍ കഴിയുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല. പാലക്കാട്ടെ ഐ എം എ പ്ലാന്റില്‍ നിന്നും റീസൈക്കിളിംഗിനാണ് വിദ്യാനഗറിലേക്ക് മാലിന്യം എത്തിച്ചതെന്നാണ് ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ പറയുന്നത്. മാലിന്യം റീസൈക്കിളിംഗ് കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഫയാസ് എന്നയാളുടെ പേരിലുള്ള റീസൈക്കിളിംഗ് കേന്ദ്രത്തില്‍ നിന്നാണ് മാലിന്യം എത്തിയതെന്ന സൂചനയാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിരിക്കുന്നത്‌. കുപ്പി, സിറിഞ്ച്, ഗ്ലൗസ് തുടങ്ങിയ മാലിന്യങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മണ്ണിട്ട് മൂടിയ ഭാഗത്ത് സര്‍ജിക്കല്‍ മാലിന്യങ്ങളായിരിക്കാമെന്നാണ് സംശയിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ പല ചെങ്കല്‍ ക്വാറികളിലും ഇത്തരത്തില്‍ ദൂരസ്ഥലങ്ങളില്‍ നിന്നും ആശുപത്രി മാലിന്യങ്ങളും മറ്റും കൊണ്ടുവന്ന് തള്ളുന്നുണ്ടെന്നാണ് വിവരം. വന്‍ തുക വാങ്ങി ആശുപത്രി മാലിന്യം സംസ്‌കരിക്കാനേറ്റെടുക്കുന്ന ഒരു സംഘം തന്നെ കാസര്‍കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇതിനു മുമ്പ് കാസര്‍കോട്ടെ സ്വകാര്യാശുപത്രികളുടെമാലിന്യങ്ങള്‍ സീതാംഗോളിക്കു സമീപത്തെ ചെങ്കല്‍ ക്വാറിയില്‍ തള്ളിയ സംഭവം ഏറെ വിവാദത്തിലായിരുന്നു. ഇതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ അടക്കമുള്ളവര്‍ ജാഗ്രത പാലിച്ചുവരുന്നതിനിടയിലാണ് ആശുപത്രി മാലിന്യങ്ങള്‍ വീണ്ടും കാസര്‍കോട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Badiyadukka, Kasaragod, News, Top-Headlines, Waste, Kochi, Kozhikode, Kannur, Waste dumping; case against 2
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia