അന്തരിച്ച കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് വിജയരാഘവന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു
Mar 28, 2012, 12:35 IST
കാസര്‍കോട്: ബുധനാഴ്ച രാവിലെ മംഗലാപുരത്ത് അന്തരിച്ച കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.കെ വിജയരാഘവന്റെ മൃതദേഹം കണ്ണൂരിലേക്കുള്ള യാത്രാമധ്യേ വിദ്യാനഗറിലെ ജവഹര്‍ ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചു. കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പു, കെ.പി.സി.സി നിവര്‍വ്വാഹകസമിതി അംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍ എം.സി ജോസ് തുടങ്ങിയവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
Keywords: kasaragod, Kannur, DCC, Leader, Deadbody, P.K vijayaraghavan