Cat | പിതാവിനോട് അടിയന്തിരമായി ആംബുലന്‍സ് വേണമെന്ന് വിദ്യാര്‍ഥി; എന്തിനെന്ന് ചോദിച്ചപ്പോള്‍ പൂച്ചയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉണ്ടെന്ന് മറുപടി; വലിയ പൂച്ച കടിച്ച് കീറി കൊല്ലാന്‍ നോക്കിയ കുഞ്ഞ് പൂച്ചയ്ക്ക് രക്ഷകനായി മുഹമ്മദ്
Dec 20, 2022, 17:13 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) വലിയ പൂച്ച കടിച്ച് കീറി കൊല്ലാന്‍ നോക്കിയ കുഞ്ഞ് പൂച്ചയ്ക്ക് രക്ഷകനായി കൈക്കോട്ടുകടവിലെ മുഹമ്മദ്. തൃക്കരിപ്പൂര്‍ കാരോളം സിഎച് സെന്ററിന് സമീപത്ത് വെച്ചാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കൊച്ചുപൂച്ചയെ വലിയ പൂച്ച ആക്രമിക്കുന്നത് പിഎംഎസ് പൂക്കോയ തങ്ങള്‍ സ്മാരക ഹയര്‍സെകന്‍ഡറി സ്കൂളിലെ വിഎച്എസ്ഇ (ജൂനിയര്‍ സോഫ്റ്റ്വെയര് ഡെവലപര്‍) വിദ്യാര്‍ഥിയായ മുഹമ്മദ് കണ്ടത്. ഉടന്‍ തന്നെ വലിയ പൂച്ചയെ വടിയെടുത്ത് ഓടിച്ച ശേഷം, അതീവ ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് പൂച്ചയെ പയ്യന്നൂരിലെ വെറ്റിനറി പോളി ക്ലിനികില്‍ എത്തിക്കുകയായിരുന്നു.
അപകടം നടന്ന സമയത്ത്, ജോലിക്ക് പോയ പിതാവ് എന്‍ അബ്ദുല്ലയെ ഫോണ്‍ ചെയ്ത മുഹമ്മദ് അടിയന്തരമായി അലിഫ് ആംബുലന്‍സ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ പൂച്ചയെ ആശുപത്രിയില്‍ കൊണ്ട് പോകാനുണ്ടെന്നായിരുന്നു മറുപടിയെന്ന് പിതാവ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ആംബുലന്‍സ് സേവനം നല്കുന്ന അലിഫ് സാംസ്കാരിക കൂട്ടായ്മയുടെ കണ്‍വീനറാണ് പിതാവ്. പിതാവിന്റെ സ്കൂടറിലാണ് പൂച്ചയെ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആദ്യം തൃക്കരിപ്പൂരിലെ വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആശുപത്രിയിലേക്ക് വിളിച്ചപ്പോള്‍ അവിടെയുള്ള ഡോക്ടര്‍ കാസര്‍കോട്ട് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ പോയത് കൊണ്ടാണ് പയ്യന്നൂരിലെ ക്ലിനികിലേക്ക് എത്തിച്ചത്. കഴുത്തിനും പള്ളയ്ക്കും മറ്റുമായി ആഴത്തില്‍ കടിയേറ്റ പൂച്ചക്കുട്ടിക്ക് തുന്നിക്കെട്ടും ആവശ്യമായ ചികിത്സയും നല്‍കുന്നതിനായി മണിക്കൂറുകളോളമാണ് ആശുപത്രിയില്‍ മുഹമ്മദിന് കഴിയേണ്ടി വന്നത്.
നന്നായി പരിചരിക്കണമെന്ന് പറഞ്ഞ് പൂച്ചയെ ഡോക്ടര്‍ വിദ്യാര്‍ഥിക്കൊപ്പം തന്നെ പറഞ്ഞുവിട്ടു. എല്ലാദിവസവും ആശുപത്രിയില്‍ കൊണ്ടുവന്ന് കുത്തിവെപ്പും മരുന്ന് വെച്ച് കെട്ടലും നടത്തണമെന്ന നിബന്ധനയോടെയാണ് പറഞ്ഞുവിട്ടത്. മുഹമ്മദ്, പരീക്ഷാ തിരക്കിനിടയിലും നാല് ദിവസമായി ഇക്കാര്യം നിര്‍വഹിച്ച് വരുന്നു. സ്വന്തം പൂച്ച അല്ലാതിരുന്നിട്ടും വീട്ടിലെ ഒരംഗത്തെ പോലെയാണ് പൂച്ചക്കുട്ടിയെ പരിചരിച്ച് വരുന്നത്.
പൂച്ച അപകടനില തരണം ചെയ്തതായി ചൊവ്വാഴ്ച തൃക്കരിപ്പൂരിലെ വെറ്റിനറി ആശുപത്രിയില്‍ മരുന്ന് കുത്തിവെപ്പിനായി കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍ അറിയിച്ചതോടെ വലിയ സന്തോഷത്തിലാണ് മുഹമ്മദ്. ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം അവന്റെ മുഖത്തുണ്ടായിരുന്നു. കുഞ്ഞുപൂച്ചയെ ഓടിച്ച വലിയ പൂച്ചയെ പിന്നീട് കാണാനില്ലെന്ന് മുഹമ്മദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വീണ്ടും ആക്രമിക്കാന്‍ എത്തുമോയെന്ന ആശങ്കയില്‍ കുഞ്ഞുപൂച്ചയ്ക്ക് കാവലായി അവന് എപ്പോഴുമുണ്ട്. വലിയ കരുതലാണ് അവന് രക്ഷിച്ച പൂച്ചക്കുട്ടിക്ക് നല്‍കുന്നതെന്ന് മുന്‍ ഗ്രാമപഞ്ചായത് അംഗവും കൈക്കോട്ടുകടവിലെ ടെന്റ് ആന്‍ഡ് ഡെകറേഷന് സ്ഥാപന ഉടമയുമായ പിതാവ് എന്‍ അബ്ദുല്ലയും മാതാവ് കാരോളത്തെ എംപി സീനത്തും പറഞ്ഞു. പൊതുവേ സഹജീവികളോട് കരുണയും സഹതാപവും പുലര്‍ത്തുന്ന പ്രകൃതക്കാരനാണ് മുഹമ്മദെന്ന് നാട്ടുകാരും പറയുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Video, Student, Animal, Cat, Entertainment, VHSE student Muhammad became savior of cat.
< !- START disable copy paste -->