അനധികൃത ദത്തെടുക്കല്‍ കേസ് വഴിത്തിരിവില്‍; കുഞ്ഞ് തന്റേതു തന്നെയാണെന്ന് കസ്റ്റഡിയിലുള്ള യുവാവ്, കണ്ണൂര്‍ ജില്ലയിലെ യുവതിക്ക് ജനിച്ച സ്വന്തം കുഞ്ഞെന്നും വെളിപ്പെടുത്തല്‍, യുവാവിനെ വിട്ടയക്കുമെന്നും പോലീസ്
Sep 27, 2018, 11:10 IST
ഉദുമ: (www.kasargodvartha.com 27.09.2018) 10 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതികളുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയ കേസ് വഴിത്തിരിവില്‍. സംഭവവുമായി ബന്ധപ്പെട്ട് ഉദുമ ഏരോല്‍ സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവായ അടൂര്‍ കുയ്ത്തലിലെ മുഹമ്മദ് കുഞ്ഞിയെ (33) ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞ് തന്റേതു തന്നെയാണെന്ന് വെളിപ്പെടുത്തിയത്.
കണ്ണൂര്‍ ജില്ലയിലെ അന്യ സമുദായത്തില്‍പെട്ട യുവതിയില്‍ ജനിച്ച കുഞ്ഞാണിതെന്നും യുവതിയുടെ അറിവോടെ തന്നെയാണ് കുട്ടിയെ തന്റെ ഭാര്യയെ കൊണ്ടു വന്ന് ഏല്‍പിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുമെന്നും കോടതിക്ക് റിപോര്‍ട്ട് നല്‍കുമെന്നും ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുട്ടിയുടെ അമ്മയും അനുകൂലമായി മൊഴി നല്‍കുമെന്നാണ് വിവരം.
പോലീസ് ശിശുസംരക്ഷണ സമിതിയെ ഏല്‍പിച്ച കുട്ടി തളിപ്പറമ്പ് പട്ടുവത്തുള്ള സ്നേഹനികേതന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണുള്ളത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ സെപ്്തംബര്‍ 17നാണ് പോലീസ് വീട്ടിലെത്തി കുട്ടിയെ ഏറ്റെടുത്ത് ശിശുസംരക്ഷണ സമിതിക്ക് കൈമാറിയത്. 10 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതികളുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയത്.
Updated
Related News:
അനധികൃതമായി കുട്ടിയെ ദത്തെടുത്തു; ദമ്പതികള്‍ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു, കുട്ടിയെ എത്തിച്ചത് ഭര്‍ത്താവെന്ന് ഭാര്യയുടെ മൊഴി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Woman, Baby, Kannur, Unauthorized adoption case accused arrested
< !- START disable copy paste -->