city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | 'രണ്ടിടത്തെ മൊബൈൽ ഫോൺ കടകളിൽ കവർച നടത്തി മുങ്ങി; അന്തർ സംസ്ഥാന മോഷ്ടാവും സഹായിയായ പൊലീസ് ഹോം ഗാർഡും പിടിയിൽ'

പയ്യന്നൂർ: (KasargodVartha) പഴയ ബസ് സ്റ്റാൻഡ് പരിസരത്തെയും മലപ്പുറം കൊണ്ടോട്ടി സ്റ്റാൻഡിലെയും മൊബൈൽ ഫോൺ കടകളിൽ കവർച്ച നടത്തി മുങ്ങിയെന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവും സഹായിയായ പൊലീസ് ഹോം ഗാർഡും പിടിയിൽ. കർണാടക ഭാഗ്യപള്ളി നഗർ സ്വദേശി എൻ ഷരീഷ് (23), കൂട്ടുപ്രതി കർണാടക പൊലീസിലെ ഹോം ഗാർഡ് മടിക്കേരി സ്വദേശിയും കർണാടക ആന്ധ്രപ്രദേശ് അതിർത്തി ഗ്രാമത്തിൽ താമസക്കാരനുമായ മോഹനൻ (27) എന്നിവരാണ് പിടിയിലായത്.
  
Arrested | 'രണ്ടിടത്തെ മൊബൈൽ ഫോൺ കടകളിൽ കവർച നടത്തി മുങ്ങി; അന്തർ സംസ്ഥാന മോഷ്ടാവും സഹായിയായ പൊലീസ് ഹോം ഗാർഡും പിടിയിൽ'

കൊണ്ടോട്ടി ഡിവൈ എസ് പി മുസവള്ളിക്കാടന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ പി സഞ്ജീവ് കു മാർ, രതീഷ്, കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ കെ എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശശികുമാർ, അബ്ദുല്ല ബാബു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.


പൊലീസ് പറയുന്നത് ഇങ്ങനെ

'മോഷ്ടിച്ച അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ ബെംഗളൂരു ടൗണിലെയും മറ്റും കടകളിൽ നിന്ന് കണ്ടെടുത്തു. ബെംഗളൂരിൽ വെച്ച് പിടികൂടിയ പ്രതികളെ കൊണ്ടോട്ടിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പയ്യന്നൂരിലെയും കോഴിക്കോട് മാവൂർ, മെഡികൽ കോളജ് സ്റ്റേഷൻ പരിധിയിലെ മൊബൈൽ കടകളിൽ നടന്ന കവർച്ച കേസുകളും തെളിഞ്ഞു.

ഇക്കഴിഞ്ഞ നവംബർ 30നാണ് കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ ഫോൺ ഹബിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ ഷടർ തകർത്ത് കടത്തി കൊണ്ടുപോയത്.

പുലർച്ചെ ഒരു മണിക്കും മൂന്ന് മണിക്കുമിടയിലായിരുന്നു കവർച്ച. സ്ഥാപനത്തിന്റെ പരിസരത്തെ കെട്ടിടത്തിൽ നിന്നും കൊണ്ടോട്ടി പൊലീസിന് ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ കോറോം ചാലക്കോട് സ്വദേശി ടി പി കെ ശ്രീനിവാൻ്റെ ഉടമസ്ഥതയിലുള്ള മൊബൈൽ സോണിൽ നിന്നും കവർച്ച നടത്തിയ പ്രതിയാണെന്ന് വ്യക്തമായത്.

ഇക്കഴിഞ്ഞ നവംബർ 17ന് രാത്രി പയ്യന്നൂരിൽ കവർച്ച നടത്തിയ പ്രതികൾ പിന്നീട് കോഴിക്കോട്ടേക്കും മലപ്പുറം ജില്ലയിലേക്കും താവളം മാറ്റുകയായിരുന്നു. കോഴിക്കോട്ടെ കടയിലും മോഷണം നടത്തിയിരുന്നു. കൊണ്ടോട്ടിയിലെ ഫോൺ ഹബ് ഉടമ എൻ സുലൈ മാന്റെ പരാതിയിൽ കേസെടുത്ത കൊണ്ടോട്ടി പൊലീസ് പ്രതികളെ നിരീക്ഷിച്ച് പിടികൂടുകയായിരുന്നു. പയ്യന്നൂരിലെ കടയിൽ നിന്നും ഫോറൻസിക് വിഭാഗത്തിന് ഇരുപത്തിരണ്ട് വിരലയാളങ്ങൾ ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മോഷണത്തിന് പിന്നിൽ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് കർണാടകയിലെ ഹരീഷ് ആണെന്ന് തിരിച്ചറിഞ്ഞത്. കൈക്കും കാലിനും സ്വാധീന കുറവുള്ള മോഷ്ടാവിൻ്റെ ഫോടോയും ലഭിച്ചു.
  
Arrested | 'രണ്ടിടത്തെ മൊബൈൽ ഫോൺ കടകളിൽ കവർച നടത്തി മുങ്ങി; അന്തർ സംസ്ഥാന മോഷ്ടാവും സഹായിയായ പൊലീസ് ഹോം ഗാർഡും പിടിയിൽ'

കണ്ണൂർ ജില്ലയിലെ ഇരിട്ടി, പേരാവൂർ, തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ കവർച്ചയിലും വയനാട് മാനന്തവാടിയിലും സമാനമായ രീതിയിൽ കവർച്ച നടത്തി പ്രതി രക്ഷപ്പെടുകയായിരുന്നു. മറ്റിടങ്ങളിലെ കവർച്ചക്ക് പിന്നിലും ഇയാൾ സംശയത്തിൻറെ നിഴലിലാണ്. ദിവസങ്ങൾക്ക് മുമ്പ് പ്രതിക്കു വേണ്ടി തിരച്ചിൽ നടത്തിയ പയ്യന്നൂർ ഇൻസ്പെക്ടർ മെൽബിൻ ജോസും പൊലീസ് ഉദ്യോഗസ്ഥൻ ഭാസ്ക‌രനും എന്നിവരും ആന്ധ്രാപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതി ബെംഗളൂരിൽ വെച്ച് മലപ്പുറം പൊലീസിന്റെ പിടിയിലായത്. മോഷ്ടാക്കളെ പയ്യന്നൂർ പൊലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യും.

Keywords:  News, Top-Headlines, Kerala, Kerala-News, Kannur,Malappuram-News, Theft, Bikes, Andhra Pradesh, Police, Payyannur, Two arrested for stealing mobile phones.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia