Tree fell | കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയില്‍ തണല്‍മരം കടപുഴകി വീണു; ഏറെ നേരം ഗതാഗതം തടസപ്പെട്ടു; സ്‌കൂടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jul 8, 2023, 21:37 IST
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയിലെ പള്ളിക്കുന്നില്‍ തണല്‍ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച രാവിലെ 12 മണിയോടെയാണ് മരം റോഡിലേക്ക് കടപുഴകി വീണത്. ഇതേ തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗത തടസം നീക്കി.
കെ വി സുമേഷ് എംഎല്‍എ, പൊതുമരാമത്ത്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ ടൗണ്‍ പൊലീസ് എന്നിവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നിരവധിയാത്രക്കാര്‍ കടന്നു പോകുന്ന ദേശീയപാതയിലൂടെ ഒരു സ്‌കൂടര്‍ യാത്രക്കാരന്‍ സഞ്ചരിക്കവെയാണ് മരം കടപുഴകി വീണത്. തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്.

Keywords: Kannur-Kasargod highway, Kerala News, Malayalam News, Kannur News, Kasaragod News, Tree fell on road Kannur-Kasargod highway.
< !- START disable copy paste -->