ടോട്ടൽ ലാപ്രോസ്കോപ്പിക് വിപ്പിൾ സർജറി വിജയകരമായി നടത്തി കണ്ണൂർ ആസ്റ്റര്‍ മിംമ്‌സ് ആശുപത്രി
Sep 17, 2020, 22:54 IST
കണ്ണൂര്‍: (www.kasargodvartha.com 17.09.2020) ടോട്ടൽ ലാപ്രോസ്കോപ്പിക് വിപ്പിൾ സർജറി വിജയകരമായി കണ്ണൂർ ആസ്റ്റര്‍ മിംമ്‌സ് ആശുപത്രി. പാന്‍ക്രിയാസ് ഗ്രന്ഥിക്ക് കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രോഗിക്കാണ് ഈ ഗൗരവമേറിയ ശസ്ത്രിയ നടത്തിയത്. അസുഖം ബാധിച്ച പാന്‍ക്രിയാസ്, ചെറുകുടല്‍, പിത്തസഞ്ചി, പിത്തനാളി എന്നിവ താക്കോല്‍ ദ്വാര ശസ്ത്രിയവഴി നീക്കം ചെയ്യുകയും അതിനുശേഷം ഭക്ഷണം ചെറുകുടലിലെത്തുന്നതിനും ദഹനരസങ്ങള്‍ ഭക്ഷണത്തോടൊപ്പം ചേരുന്നതിനും വേണ്ടി ചെറുകുടല്‍ പാന്‍ക്രിയാസ്ഗ്രന്ഥിയുടെയും പിത്തനാളിയുടെയും ആമാശയത്തിന്റെയും ശേഷിക്കുന്ന ഭാഗങ്ങളില്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തു.
മുറിച്ചുമാറ്റിയഭാഗങ്ങള്‍ അടിവയറ്റില്‍ വളരെ ചെറിയ ഒരു മുറിവ് വഴി നീക്കം ചെയ്യുകയും ആണ് ചെയ്തത്. അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള ഈ ശസ്ത്രക്രിയക്കുശേഷം വളരെ പെട്ടെന്ന് സുഖം പ്രാപിച്ച രോഗി ആറാം നാള്‍ ആശുപത്രി വിടുകയും ചെയ്തു. ശരീരത്തിനാവശ്യമായ ദഹനരസങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും അതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നത് ആഗ്‌നേയഗ്രന്ഥി അഥവാ പാന്‍ക്രിയാസ് എന്ന അവയവമാണ്.
വയറിനകത്ത് ഏറ്റവും ഉള്ളിലായി പ്രധാനരക്തക്കുഴലുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാലും അതിന്റെ പ്രവര്‍ത്തനരീതി സകീര്‍ണ്ണമായതിനാലും പാന്‍ക്രിയാസിനെ ബാധിക്കുന്ന രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും പലപ്പോഴും കാലതാമസം നേരിടാറുണ്ട്. പാന്‍ക്രിയാസിനെ ബാധിക്കുന്ന ട്യൂമറുകള്‍ക്ക് ഓപ്പറേഷനാണ് പ്രധാനചികില്‍സാരീതി.
എന്നാല്‍ ഇത്തരം ശസ്ത്രക്രിയകളൊക്കെ തന്നെ അതീവസങ്കീര്‍ണ്ണവും പ്രയാസമേറിയതുമാണ്. വയറില്‍ വലിയ മുറിവുകളുണ്ടാക്കി അതുവഴി ഓപ്പറേഷന്‍ ചെയ്യുന്ന രീതിയാണ് കാലാകാലങ്ങളായി ചെയ്തുപോന്നിരുന്നത്. എന്നാല്‍ ഇത്തരം ശസ്ത്രക്രിയകള്‍ താക്കോല്‍ദ്വാര (Laparoscopic) രീതിയില്‍ ചെയ്യുന്നത് രോഗിക്ക് കൂടുതല്‍ ഗുണകരമാണെന്ന് ഈ അടുത്തകാലങ്ങളായി പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഈ രീതിയില്‍ അതീവനൂതനവായ Total Laproscopic whiple എന്ന ഓപ്പറേഷന്‍ ആസ്റ്റര്‍ മിംമ്‌സ് കണ്ണൂരില്‍ വിജയകരമായി പൂര്‍ത്തികരിക്കുകയുമായിരുന്നു. വിദഗ്ധരായ താക്കോല്‍ദ്വാരശസ്ത്രക്രിയാ വിഭാഗം ഡോക്ടര്‍മാരായ ജിമ്മി സി ജോണ്‍, ശ്രീനിവാസ് ഐ സി, ദേവരാജ്, ശ്യാം കൃഷ്ണന്‍, മിഥുന്‍ അനസ്തീഷ്യ വിദഗ്ദരായ ഡോക്ടര്‍ സുപ്രിയ, ഡോക്ടര്‍ ശരത്ത്, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോക്ടര്‍ സാബു എന്നിവര്‍ ചേര്‍ന്ന സംഘമാണ് ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയത്. കോവിഡ് കാലഘട്ടത്തിലും ഇത്തരം അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ എല്ലാമാനദണ്ടങ്ങളും പാലിച്ചാണ് ആസ്റ്റര്‍ മിംസില്‍ ചെയ്തുവരുന്നത്.
ആധുനിക ചികിത്സരംഗത്ത് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒട്ടനവധി നൂതന സംവിധാനങ്ങളും ചികിത്സാരീതികളും ഉത്തരമലബാറിന് സംഭാവന നല്‍കിയ കണ്ണൂര്‍ ആസ്റ്റര്‍ മിംമ്‌സിന് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. വാർത്താ സമ്മേളനത്തില്‍ കണ്ണൂര്‍ പോലീസ് മേധാവി യതീഷ് ചന്ദ്ര, ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസിന്‍, ഡോക്ടര്‍മാരായ സാബു കെ ജി, ജിമ്മി സി ജോണ്‍, ശ്രീനിവാസ് ഐ സി എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, Kerala, News, Hospital, Cancer, Patient's, Total Laparoscopic Whip Surgery Successfully Performed at Aster Mim's Hospital, Kannur