പ്രളയ ദുരിതാശ്വസത്തിന്റെ പേരില്‍ ബക്കറ്റ് പിരിവ് തട്ടിപ്പ് നടത്തിവന്ന മൂന്നംഗസംഘം പിടിയില്‍; പിടിയിലായവരില്‍ ഒരാള്‍ കുപ്രസിദ്ധ മോഷ്ടാവ്
Aug 23, 2018, 16:02 IST
കണ്ണൂര്‍:(www.kasargodvartha.com 23/08/2018) പ്രളയ ദുരിതാശ്വസത്തിന്റെ പേരില്‍ ബക്കറ്റ് പിരിവ് തട്ടിപ്പ് നടത്തിവന്ന മൂന്നംഗസംഘം പിടിയില്‍.പിടിയിലായവരില്‍ ഒരാള്‍ കുപ്രസിദ്ധ മോഷ്ടാവ്. ചക്കരക്കല്‍ പെരളശ്ശേരിയിലെ റിഷഭ്(27), അലവിലെ സഫാന്‍(26), കക്കാട് കുഞ്ഞിപ്പള്ളിയിലെ ഇര്‍ഫാന്‍(23) എന്നിവരാണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായത്.
ബക്കറ്റില്‍ നിന്ന് 3,540 രൂപയും പിടിച്ചെടുത്തു. മോഷണം, പിടിച്ചുപറി, കഞ്ചാവ് കേസുകളില്‍ മുമ്പ് പിടിക്കപ്പെട്ടവരാണ് ഇവരെന്നു പോലീസ് സൂചിപ്പിച്ചു. കണ്ണൂര്‍ ടൗണില്‍ ഉപഭോക്തൃ മേള നടക്കുന്നതിനാല്‍ നിരവധി ആളുകള്‍ എത്തുന്ന അവസരം മുതലെടുണ് തട്ടിപ്പ നടത്തിവന്നത്്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്നെഴുതി ഒട്ടിച്ച ബക്കറ്റുമായയിരുന്നു ഇവര്‍ നിര്‍ബന്ധ പിരിവ് നടത്തി വന്നത.
തട്ടിപ്പ് നടക്കുന്നതായി ജില്ലാ പോലീസ് ചീഫ് ജി.ശിവ വിക്രത്തിനു ലഭിച്ച രഹസ്യാന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധന നടത്തുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ ഓടിയ ഇവരെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Police, Arrest, Three-member gang arrested for frauds in a bucket scam for flood disaster relief