Wild Boar Attack | കടയിലേക്ക് ഓടിക്കയറി കാട്ടുപന്നി; അക്രമത്തിൽ 3 പേർക്ക് പരുക്ക്; സാധനങ്ങൾ നശിപ്പിച്ചു
Mar 24, 2023, 15:08 IST
പയ്യന്നൂർ: (www.kasargodvartha.com) ജനവാസ മേഖലയിൽ പകൽ സമയത്ത് കാട്ടുപന്നിയുടെ ആക്രമണം. സംഭവത്തിൽ സ്‌കൂടർ, വഴിയാത്രക്കാരടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നി സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പയ്യന്നൂർ കണ്ടോന്താറിൽ രാവിലെ 8.45 മണിയോടെയാണ് സംഭവം നടന്നത്. അക്രമത്തിൽ പരുക്കേറ്റ ബാങ്ക് ജീവനക്കാരി കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ ടിപി സ്മിത പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജിൽ ചികിത്സ തേടി.
ഇവിടെ നിന്ന് ഓടിയ പന്നി കണ്ടോന്താർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ അവന്തിക സ്റ്റോറിലേക്ക് ഓടിക്കയറി. കടയിലെ സാധനങ്ങൾ തട്ടിയിട്ട ശേഷം പുറത്തേക്ക് ഓടിയ പന്നി റോഡിലൂടെ വരികയായിരുന്ന സ്കൂടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ സ്‌കൂടർ യാത്രികൻ തെറിച്ചുവീഴുകയും ചെയ്തു. കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ഗോവിന്ദൻ നമ്പൂതിരിയാണ് പരിക്കു പറ്റിയ മറ്റൊരാൾ.
Keywords: Payyannur, Kannur, Kerala, News, Injured, Attack, Medical College, Treatment, Scooter, Road, Top-Headlines, Three Injured In Wild Boar Attack.
< !- START disable copy paste -->