പരിയാരത്തെത്തിയവർ ക്വാറന്റൈനിൽ പോകണമെന്ന പ്രചരണം വ്യാജം
Jul 25, 2020, 16:25 IST
കണ്ണൂർ: (www.kasargodvartha.com 25.07.2020) പരിയാരത്തെത്തിയവർ ക്വാറന്റൈനിൽ പോകണമെന്ന പ്രചരണം വ്യാജം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂലൈ 10 ന് ശേഷം എത്തിയവർ റിപ്പോർട്ട് ചെയ്യണമെന്നും ക്വാറന്റൈനിലേക്ക് പോവണമെന്നുമാണ് പ്രചരിക്കുന്നത്. ഇങ്ങനെയൊരു തീരുമാനം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കോവിഡ് സെല്ല് യോഗമോ മെഡിക്കൽ ബോർഡ് യോഗമോ എടുത്തിട്ടില്ലെന്നാണ് റിപോർട്ടുകൾ.
കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ജനങ്ങൾ ജാഗ്രതപാലിക്കുക തന്നെ വേണം. എന്നാൽ വ്യാജ പ്രചരണം നടത്തി പരിഭ്രാന്ത്രി സൃഷ്ടിക്കരുത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ജനങ്ങളെ ആശങ്കയിലാകുന്നു. ഇത് കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Keywords: Kannur, news, Kerala, COVID-19, fake, those who came to Pariyar should go to the quarantine is fake