കള്ളവോട്ട് ചെയ്യാൻ രാഷട്രീയ പാർട്ടി പ്രവർത്തകർ ഇത്തവണ ഒന്നു അറക്കും
Dec 13, 2020, 22:00 IST
കാസർകോട്: (www.kasargodvartha.com 13.12.2020) കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ ഇത്തവണ കള്ളവോട്ട് ചെയ്യാൻ രാഷ്ട്രീയ പ്രവർത്തകർ ഒന്ന് അറക്കും. കഴിഞ്ഞ ലോകസഭാ തെരെഞ്ഞടുപ്പിൽ ഉണ്ടായ കള്ളവോട്ട് വിവാദവും കേസും പുകിലും രാഷ്ട്രീയ പാർട്ടികളെ ഓട്ടൊന്നുമില്ല പ്രതിസന്ധിയിലാക്കിയത്. കള്ളവോട്ട് ചെയ്തതിൻ്റെ പേരിൽ റീപ്പോളിംഗ് പോലും നടത്തി തെരെഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചിരുന്നു.
കള്ളവോട്ട് തടയാന്‍ സ്വീകരിച്ച നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വരും മുമ്പ് കണ്ണൂർ - കാസർകോട് ജില്ലകളിൽ വ്യാപക കളളവോട്ടുകള്‍ നടന്നിരുന്നു. അതിന് ശേഷവും കള്ളവോട്ട് നടന്നുവെങ്കിലും കഴിഞ്ഞ ലോകസഭാ തെരെഞ്ഞടുപ്പോടെ കള്ളവോട്ട് നിരക്ഷണം കമ്മീഷൻ കർശനമാക്കിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികളുടെ പോളിംഗ് ഏജന്റുമാര്‍ക്കും ഇവരുടെ സേവനം പണം നല്‍കി ഉപയോഗിക്കാമെന്ന സൗകര്യവുമുണ്ട്. കഴിഞ്ഞ തവണ കള്ളവോട്ട് നടത്തി വിവാദത്തിൽ ഉൾപ്പെട്ട വരെ തെരെഞ്ഞടുപ്പിൽ സ്ഥാനാർത്ഥികളാക്കിയ സംഭവവും ഈ തെരെഞ്ഞടുപ്പിൽ ചർച്ചയായിട്ടുണ്ട്. വനിതാ നേതാക്കൾ അടക്കമുള്ളവരാന്ന് കഴിഞ്ഞ തവണ കള്ളവോട്ട് വിവാദത്തിൽ ഉൾപ്പെട്ടത്. ഇവർ പൊതു സമൂഹത്തിൽ ഏറെ നാണം കെടുകയും ചെയ്തിരുന്നു.
കള്ളവോട്ട് ചെയ്ത് പിടിക്കപ്പെട്ടാലുണ്ടാകാവുന്ന നാണണക്കേട് പലരെയും ഇത്തവണ കള്ളവോട്ട് ചെയ്യുന്നതിൽ നിന്നും പിന്നോട്ട് വലിക്കുമെന്നത് ഉറപ്പാണ്.
കള്ളവോട്ട് ചെയ്ത് പിടിക്കപ്പെട്ടാലുണ്ടാകാവുന്ന നാണണക്കേട് പലരെയും ഇത്തവണ കള്ളവോട്ട് ചെയ്യുന്നതിൽ നിന്നും പിന്നോട്ട് വലിക്കുമെന്നത് ഉറപ്പാണ്.
Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Kannur, Voters list, Fraud, Cheating, Top-Headlines, This time, the political party workers will think two times for a fraudulent vote.