city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തഫവ്വുഖ് ഇസ്‌ലാമിക് ക്യാമ്പസ് ഫെസ്റ്റിന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു


കണ്ണൂര്‍: (www.kasargodvartha.com 04.08.2016) കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മത്സര മാമാങ്കമായ തഫവ്വുഖ് ഇസ്‌ലാമിക് ക്യാമ്പസ് ഫെസ്റ്റിന്റെ വെബ്‌സൈറ്റ് പ്രകാശനം ലോക പ്രശസ്ത ഹദീസ് പണ്ഡിതന്‍ ഡോ. പി കെ ഹംസ അബ്ദുല്ല മലബാരി നിര്‍വഹിച്ചു. മത കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ സംഘടനാതീതമായി വൈജ്ഞാനിക സാഹിത്യ കലാ മേഖലകളില്‍ ഒന്നിപ്പിക്കാനുള്ള ശ്രമം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ മത - വിദ്യാഭ്യാസ രംഗത്ത് മുസ്്‌ലിം സംഘടനകള്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. സംഘടനാ ബന്ധങ്ങള്‍ക്കപ്പുറം സ്‌നേഹവും സൗഹൃദങ്ങളും വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന രീതിയില്‍ മത കലാലയങ്ങളിലെ പാഠ്യപദ്ധതികള്‍ ക്രമീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 13, 14, 15,  20, സെപ്തംമ്പര്‍ മൂന്ന്, നാല് തീയ്യതികളിലായി യഥാക്രമം തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ആദ്യഘട്ട മത്സരങ്ങള്‍ തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ നടക്കും. രചനാമത്സരങ്ങളും അക്ഷരശ്ലോകം, ഡിബേറ്റ്, ക്വിസ് എന്നീ ഇനങ്ങളുമാണ് ഉണ്ടാവുക. തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന രണ്ടാംഘട്ടത്തില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, ബാങ്കുവിളി എന്നീ മത്സരങ്ങള്‍ ആണ് നടക്കുന്നത്. സെപ്തംമ്പര്‍ മൂന്ന്, നാല് തീയതികളിലായി മലപ്പുറം ശാന്തപുരം അല്‍- ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ മൂന്നാംഘട്ട മത്സരങ്ങളും സമാപന സമ്മേളനവും നടക്കും. കേരളത്തില്‍ വിവിധ ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിക്കുന്ന 15 മുതല്‍ 23 വയസ് വരെ പ്രായമുള്ള വിദ്യര്‍ത്ഥികളാണ് ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

തഫവ്വുഖ് ഇസ്‌ലാമിക് ക്യാമ്പസ് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഫീച്ചര്‍ രചനാ മത്സരത്തിന്റെ വിഷയം കേരളത്തിലെ മുസ്‌ലിം മതവിദ്യാഭ്യാസം എന്നാണ്. സീനിയര്‍ വിഭാഗം മലയാളം ഉപന്യാസ രചന മത്സരത്തിന്റെ വിഷയമായി തീരുമാനിച്ചിട്ടുള്ളത് ഇന്ത്യന്‍ ദേശീയതയും മുസ്്‌ലിങ്ങളും എന്നതാണ്. ജൂനിയര്‍ വിഭാഗം ഉപന്യാസ രചന മത്സരത്തിന്റെ വിഷയമായി തീരുമാനിച്ചിട്ടുള്ളത് വിദ്യാഭ്യാസ കുടിയേറ്റവും പുതിയ വിദ്യാര്‍ത്ഥി രാഷ്ട്രീയവും എന്നതാണ്. ഖുര്‍ആന്‍ പാരായണം, ഹിഫഌ എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപ വീതം സമ്മാനതുകയായി നല്‍കും.

വെബ് സൈറ്റ് പ്രകാശന ചടങ്ങില്‍ എസ് ഐ ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്‌റാഹീം, തഫവുഖ് ഡയറക്ടര്‍ തൗഫീഖ് മമ്പാട്, ജനറല്‍ കണ്‍വീനര്‍ ശിയാസ് പെരുമാതുറ, എസ് ഐ ഒ ജില്ലാ സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.thafawuq.com എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ 9947 030 283, 8907 111 816 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

തഫവ്വുഖ് ഇസ്‌ലാമിക് ക്യാമ്പസ് ഫെസ്റ്റിന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

Keywords : Kannur, SIO, Website-inauguration, Programme, Meet.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia