കാസര്‍കോട്ടെ ലോഡ്ജില്‍ കണ്ണൂരിലെ അധ്യാപകന്റെ ആത്മഹത്യ: ഒരാള്‍ അറസ്റ്റില്‍
Feb 17, 2015, 15:28 IST
തളിപ്പറമ്പ്: (www.kasargodvartha.com 17/02/2015) കാസര്‍കോട്ടെ ലോഡ്ജില്‍ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇ.പി. ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സഹപ്രവര്‍ത്തകനായ അധ്യാപകന്‍ ചുഴലിയിലെ ഷാജിയെയാണ് ശ്രീകണ്ഠാപുരം സി.ഐ കെ.എ ബോസും സംഘവും അറസ്റ്റു ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ ഷാജിയുടെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച അവധി ദിവസമായതിനാല്‍ തലശേരി ജില്ലാ കോടതി ജഡ്ജിയുടെ വീട്ടിലായിരിക്കും ഇയാളെ ഹാജരാക്കുക. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസില്‍ രണ്ടാംപ്രതിയായ ജെയിംസ് മാത്യു എം.എല്‍. എയ്ക്കു ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇ.പി ശശിധരന്റെ ആത്മഹത്യാ കുറിപ്പില്‍ എം.എല്‍.എയെയും സഹ അധ്യാപകനെയും പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തത്.

Keywords : Suicide, Death, Case, Police, Investigation, Kasaragod, Lodge, Kannur, Teacher, EP Shashidharan, Shaji Chuzhali.