Found | തളിപ്പറമ്പില്‍ തോട്ടിന്‍ കരയില്‍ നിന്നും 6 വടിവാളുകള്‍ കണ്ടെത്തി
Jul 5, 2023, 08:36 IST
കണ്ണൂര്‍: (www.kasargodvartha.com) തളിപ്പറമ്പ് പുന്നക്കുളങ്ങരയില്‍ നിന്ന് ആറ് വടിവാളുകള്‍ കണ്ടെത്തി. തോട്ടിന്‍ കരയില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് വടിവാളുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി വാളുകള്‍ കസ്റ്റഡിയിലെടുത്തു.
പി വി സി പൈപിന്റെ ഉറയില്‍ നിക്ഷേപിച്ച നിലയിലായിരുന്നു വാളുകള്‍. കാലപഴക്കം ചെന്ന വാളുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തോട്ടിലൂടെ മഴ വെള്ളത്തില്‍ ഒഴുകിയെത്തിയതാണ് വാളെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും വാളിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തളിപറപ്പ് പൊലീസ് അറിയിച്ചു.
Keywords: Kannur, News, Kerala, Police, Found, Sword, Thaliparamba, Taliparamba: Six swords were found.