സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ആവേശത്തിരക്കില്‍ സിദ്ദിഖ്; ചെന്നിത്തല 24ന് ജില്ലയില്‍
Mar 22, 2014, 17:10 IST
കല്ല്യാശേരി: (kasargodvartha.com 22.03.2014)സി.പി.എം ന്റെ കഠാര രാഷ്ട്രീയത്തില്‍ സ്വന്തം പുത്രനെ ബലികൊടുക്കേണ്ടി വന്ന ഒരു മാതാവിന്റെ സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദിഖ് തന്റെ നിയോജകമണ്ഡലം പര്യടനം കല്ല്യാശേരിയിലെ പട്ടുവം, അരിയില്‍ ഷുക്കൂറിന്റെ വീട്ടില്‍ നിന്ന് ആരംഭിച്ചു. രാവിലെ അരിയില്‍ നടന്ന പ്രചാരണ പരിപാടി മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു.
കെ.കെ. നൗഷാദ് അധ്യക്ഷനായിരുന്നു. മുന്‍ മന്ത്രി കെ.പി നൂറുദ്ദീന്‍, ബെന്നി ബെഹന്നാന്‍ എം.എല്‍.എ, ഹൈബി ഈഡന്‍ എം.എല്‍.എ, പി. രാമകൃഷ്ണന്‍, കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിംഗ്് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, അജിസ് ബെന്‍ മാത്യു, ബദറുദ്ദീന്‍ മാടായി, പി.വി. രാജേഷ്, അജിത്ത് മാട്ടൂല്‍, മുസ്തഫ കടന്നപ്പള്ളി, എന്‍. നാരായണന്‍, അഡ്വ. ടി. സിദ്ദിഖ്, സി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട്: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല 24-03-2014 ന് തിങ്കളാഴ്ച യുഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി ജില്ലയിലെത്തുന്നു. രാവിലെ 10 മണിക്ക് നീലേശ്വരം തൈക്കടപ്പുറത്ത് വെച്ച് നടക്കുന്ന തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പ്രചാരണ പരിപാടി ഉദ്ഘാടനം, 11.30 ന് പരപ്പ ടൗണ്‍, 1 മണിക്ക് ചട്ടംഞ്ചാല്‍, 2 മണിക്ക് കാസറഗോഡ് പ്രസ്സ് ക്ലബ്ബ് പടയൊരുക്കം, 3.30 ന് ചെര്‍ക്കള, 4.30 ന് കുമ്പള എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
യു.ഡി.എഫ് വന്‍ വിജയം നേടും- ഉന്നതാതികാര സമിതി
കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി അവലോകന യോഗം വിലയിരുത്തി. നിയോജകമണ്ഡലം കമ്മിറ്റികളും, പഞ്ചായത്ത് കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചു.
ബൂത്ത് കമ്മിറ്റികള്‍ രൂപീകരിച്ചു വരുന്നു. സ്ഥാനാര്‍ത്ഥിയുടെ രണ്ടാം ഘട്ട പ്രചരണപരിപാടികള്‍ പട്ടുവം, അരിയില്‍ ഷുക്കൂറിന്റെ ഭവനത്തില്‍ നിന്ന്് ആരംഭിച്ചു. അടുത്ത ദിവസങ്ങളില്‍ യു.ഡി.എഫ് നേതാക്കളായ കേന്ദ്ര പ്രതിരോധ വകുപ്പ് എ.കെ.ആന്റണി 30ന് , 25ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രണ്ടിന് കേന്ദ്ര പ്രവാസ്യകാര്യ മന്ത്രി വയലാര്‍ രവി, 24ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, 27ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.പി.സി.സി വൈസ് പ്രസിഡണ്ട് എം.എം.ഹസന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളില്‍ സംബന്ധിക്കും
വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ. വെളുത്തമ്പു, പി.എ. അഷറഫലി, പി. ഗംഗാധരന്‍ നായര്‍, എം. നാരായണന്‍ കുട്ടി, ബാലകൃഷ്ണ വോര്‍കുട്‌ലു, എ. അബ്ദുര്‍ റഹ്മാന്‍, എ. ഹമീദ് ഹാജി, എല്‍.എ മഹ്മൂദ് ഹാജി, എം.എസ് മുഹമ്മദ് കുഞ്ഞി, കാപ്പില്‍ മുഹമ്മദ് പാഷ എ, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.സി. രാജേന്ദ്രന്‍, അബ്രഹാം തോണക്കര, ജോര്‍ജ് പൈനാപ്പിള്ളി, കുഞ്ഞിരാമന്‍ നായര്‍, മഞ്ചുനാഥ ആള്‍വ, എം. അബ്ബാസ്, സി.എ. കരീം, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, വി.എന്‍. എരിപുരം, പെരിങ്ങോം മുസ്തഫ, സജി സെബാസ്റ്റ്യന്‍, എം.പി. ജാഫര്‍, എസ്.എ. ഷുക്കൂര്‍ ഹാജി, എ.പി.നാരായണന്‍, എം.പി. ഉണ്ണികൃഷ്ണന്‍, അജിത്ത് മാട്ടൂല്‍, എന്‍. നാരായണന്‍, മുസ്തഫ കല്ല്യാശേരി, സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു. കണ്‍വീനര്‍ അഡ്വ: സി.കെ ശ്രീധരന്‍ സ്വാഗതവും, കെ. നീലകണ്ഠന്‍ നന്ദിയും പറഞ്ഞു.
ബെന്നി ബെഹന്നാന്‍
കല്ല്യാശേരി : പാര്‍ലമെന്റിലേക്ക് പടക്കുതിരയെപ്പോലെ അഡ്വ: ടി. സിദ്ദിഖ് കടന്നു ചെല്ലുമെന്ന് ബെന്നി ബെഹന്നാന്‍ എം.എല്‍.എ പറഞ്ഞു, സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അരിയില്‍ഷുക്കൂറെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.
ഹൈബി ഈഡന്‍
കല്ല്യാശേരി: വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള പോരാട്ടമാണെന്നും, ആര്‍.എസ്സ്.എസ്സിന്റെ സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്ര മോഡിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ തെളിവെന്നും ഹൈബി ഈഡന്‍ എം.എല്‍.എ കൂട്ടിചച്ചേര്‍ത്തു.
അഡ്വ. ടി. സിദ്ദിഖ്
ഇത്തവണ തന്നെ ജയിപ്പിക്കുകയാണെങ്കില്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് തലകുനിക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും, ഇവിടുത്തെ ജനത മാറ്റം ആഗ്രഹിക്കുന്നുവെന്നും, വികസനത്തിനും, മാറ്റത്തിനുമായി യുവത്വത്തിനൊരു വോട്ടു നല്‍കി വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സഖാവിന്റെ ഓര്‍മകള്‍ക്ക് സിദ്ദിഖിന്റെ ചെറുപ്പം: ശാരദടീച്ചര്‍
കല്ല്യാശേരി: രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതായായാലും മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും ബഹുമാനവും തന്നെയാണ് എന്നും വേണ്ടതെന്ന് എന്റെ സഖാവ് എന്നെ പഠിപ്പിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ എന്നും തിളങ്ങി നില്‍ക്കുന്ന സിദ്ദിഖിനെ എനിക്കേറെ പരിചിതമാണ്. കാസര്‍കോട് എന്റെ സഖാവിന് ഏറെ പ്രിയപ്പെട്ടതാണ്.
മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ യുവാവായതിനാല്‍ സിദ്ദീഖിന് ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും നയനാരുടെ പ്രീയ പത്‌നി ശാരദടീച്ചര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കല്ല്യാശേരി നിയോജക മണ്ഡലം തിരഞ്ഞടുപ്പ് പ്രചാരണത്തിനിടയില്‍ ശാരദടീച്ചറെ കാണാന്‍ എത്തിയതായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദിഖ്.
സിദ്ദിഖിന്റെ കുടുംബകാര്യങ്ങള്‍ അന്വേഷിച്ച ടീച്ചര്‍ നയനാരുമായുള്ള ഓര്‍മകള്‍ക്ക് മുന്നില്‍ വാചാലയായി. ടീച്ചറുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കാനും സിദ്ദിഖ് മറന്നില്ല. ഇനിയും കാണാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ തിരഞ്ഞെടുപ്പു ചൂടിലേക്ക് തിരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, UDF, Election-2014, Kerala, Kannur, T Sideeque, Kalyashery, Vote.

ടി. സിദ്ദീഖ് അരിയില്‍ ഷുക്കൂറിന്റെ വീട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു. |
ടി. സിദ്ദീഖ് കല്യാശേരി നിയോജക മണ്ഡലത്തിലെ പട്ടുവം, അരിയില്‍ ഷുക്കൂറിന്റെ വീട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു. |
ടി. സിദ്ദീഖ് ശാരദ ടീച്ചറിനൊപ്പം |
കല്യാശേരി നിയോജക മണ്ഡലം പ്രചരണ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു. |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, UDF, Election-2014, Kerala, Kannur, T Sideeque, Kalyashery, Vote.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍