city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്തര മലബാറില്‍ ബി ആര്‍ ഡി സിയുടെ 'ടി - ബ്രേക്ക്' ടൂറിസം പദ്ധതി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 11 യൂണിറ്റുകള്‍

കാസര്‍കോട്: (www.kasargodvartha.com 29.10.2017) ഉത്തര മലബാറില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ബി ആര്‍ ഡി സി) 'ടി - ബ്രേക്ക്' പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി 1.52 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പില്‍ നിന്നും ഭരണാനുമതി ലഭിച്ചു. പ്രധാന പാതയോരങ്ങളിലാണ്  'ടി - ബ്രേക്ക്' യൂണിറ്റുകള്‍ നിര്‍മ്മിക്കുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ടോയ്‌ലറ്റ്, ടീ - ഷോപ്പ്, സുവനീര്‍ ഷോപ്പ് എന്നീ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നതാണ് ഓരോ 'ടി - ബ്രേക്ക്' യൂണിറ്റും.

ഉത്തര മലബാറില്‍ ബി ആര്‍ ഡി സിയുടെ 'ടി - ബ്രേക്ക്' ടൂറിസം പദ്ധതി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 11 യൂണിറ്റുകള്‍


തദ്ദേശീയ നാടന്‍ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ടീ - ഷോപ്പുകള്‍. ഉത്തര മലബാറിന്റെ അടയാളങ്ങളായ തനത് കലകള്‍, കലാശില്പങ്ങള്‍ തുടങ്ങിയവയുടെ പ്രചാരണത്തിന് ഉതകുന്ന കരകൗശല സ്മരണികകളും കൗതുക ഉല്‍പന്നങ്ങളും സുവനീര്‍ ഷോപ്പുകള്‍ വഴി വ്യാപിപ്പിക്കും.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 11 യൂണിറ്റുകളാണ് പൈലറ്റ് പദ്ധതിയിലുടെ നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ അതല്ലെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പിലിക്കോട്, പള്ളിക്കര, പനയാല്‍ വില്ലേജുകളില്‍ പദ്ധതിക്കുവേണ്ടി സ്ഥല നിര്‍ണ്ണയം നടത്തിക്കഴിഞ്ഞിട്ടുണ്ട്. മറ്റു പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. ആറുമാസത്തിനുള്ളില്‍ 'ടി - ബ്രേക്ക്' യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Kannur, Tourism, Bekal, news, T Break tourism project by BRDC in North Malabar 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia