'മന്ത്രിയാകണമെന്ന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല', ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്യുമെന്ന് സുരേഷ് ഗോപി
കണ്ണൂര്‍: (KasargodVartha) മന്ത്രിയാകണമെന്ന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പറശ്ശിനിക്കടവ് മടപ്പുരയില്‍ മുത്തപ്പ ക്ഷേത്രദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പിന്നെ മാത്രമേ ചെയ്യുകയുള്ളൂ. തനിക്ക് ലഭിച്ച വകുപ്പുകള്‍ പഠിച്ച് ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ പറശ്ശിനിക്കടവിലെത്തിയ സുരേഷ് ഗോപിയെ ക്ഷേത്രം മടപ്പുര ഭാരവാഹികളും പ്രദേശവാസികളും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. മടപ്പുരയുടെ കഴകപ്പുരയും ഓഫീസും സന്ദർശിച്ചു. മുത്തപ്പ ദര്‍ശനം നടത്തി മമ്പയറും തേങ്ങാപ്പൂളും ചായയുമടങ്ങുന്ന നിവേദ്യം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
ബിജെപി നേതാവ് കെ രഞ്ജിത്ത്, കണ്ണൂരിൽ സ്ഥാനാർഥിയായിരുന്ന സി രഘുനാഥ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.