Student found dead | വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
Jun 24, 2022, 20:08 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) വിദ്യാർഥി ക്ഷേത്ര കുളത്തിൽ മുങ്ങിമരിച്ച നിലയിൽ. ഇടയിലക്കാട് എഎൽപി സ്കൂളിനടുത്തുള്ള അലൻ ബർണാഡ് (15) ആണ് മരിച്ചത്. നാല് കൂട്ടുകാരോടൊപ്പം ട്യൂഷൻ കഴിഞ്ഞ് ക്ഷേത്രക്കുളത്തിൽ കുളിക്കുമ്പോൾ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. അലൻ ഉൾപെടെയുള്ള കൂട്ടുകാർ ചെളിയിലും പായലിലുംപെടുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാലു കുട്ടികളെ ആദ്യം തന്നെ രക്ഷപ്പെടുത്തി. അലനെ ഫയർഫോഴ്സാണ് പുറത്തെടുത്തത്. ഉടൻ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉദിനൂർ ഗവ. ഹയർ സെകൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. വലിയപറമ്പ് പഞ്ചായത് ഓഫീസിലെ സീനിയർ ക്ലർക് എം വി ബർണാഡ് - പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്എൻ ജിൻസി ബർണാഡ് ദമ്പതികളുടെ മകനാണ്. അഞ്ജു ബർണാഡ് സഹോദരിയാണ്. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kannur, Top-Headlines, Student, Died, Obituary, Tragedy, Temple, Drown, Dead, Police, Student found dead in the pond.
< !- START disable copy paste -->