ചെങ്കല്‍ ക്വാറികളില്‍ പയ്യന്നൂര്‍ താലൂക്ക് സ്‌പെഷല്‍ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന; 12 ടിപ്പറുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: (www.kasargodvartha.com 01.10.2020) ചെങ്കല്‍ ക്വാറികളില്‍ പയ്യന്നൂര്‍ താലൂക്ക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 ടിപ്പറുകളും, ഒരു ജെ സി ബിയും പിടിച്ചെടുത്തു. പയ്യന്നൂര്‍ താലൂക്കില്‍ എരമം കുറ്റൂര്‍, പെരിങ്ങോം വയക്കര പഞ്ചായത്തുകളില്‍ അനുമതിയില്ലാതെ നടത്തുന്നതെന്ന വിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന. രണ്ടു പഞ്ചായത്തിലും 60 ല്‍പ്പരം ക്വാറികളാണ് അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.
മിക്ക ക്വാറികളും കര്‍ഷക തൊഴിലാളികള്‍ക്കും മറ്റും പതിച്ച് നല്‍കിയ ഭൂമിയാണ് ഇടനിലക്കാര്‍ കൈവശപ്പെടുത്തി ചെങ്കല്‍ ക്വാറികളും മറ്റും നടത്തുവാന്‍ മറിച്ച് വില്‍ക്കുന്നത്. മൂന്ന് സെന്റ് വീതം പതിച്ചു നല്‍കിയ സീറോ ലാന്റ് ഭൂമി വരെ ചെങ്കല്‍ ക്വാറികളായി മാറി. പിടിച്ചെടുത്ത വാഹനങ്ങള്‍ പെരിങ്ങോം പൊലീസിന് കൈമാറി.
Keywords: Kannur, news, Kerala, Top-Headlines, Special-squad, Illegal, Payyanur, Check, Special Squad to check illegal quarrying in Payyanur