മാതൃദിനത്തില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയത് മദ്യലഹരിയില്‍, കൊലയില്‍ നടുങ്ങി നാട്
May 14, 2018, 11:27 IST
കണ്ണൂര്‍:(www.kasargodvartha.com 14/05/2018) മാതൃദിനത്തില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയത് മദ്യലഹരിയില്‍. കൊലയില്‍ നടുങ്ങി നാട്. കണ്ണൂര്‍ ചാവശേരിയില്‍ ഞായറാഴ്ച്ച മകന്‍ അമ്മയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന് പോലീസ്. ചാവശേരിയിലെ കരിയാചന്‍ പാര്‍വതിയമ്മ(86) അണ് കൊല്ലപ്പെട്ടത്. മാതൃദിനമായ ഞായറാഴ്ച്ചയാണ് പാര്‍വതിയമ്മയെ സ്വന്തം മകന്‍ ക്രൂരമായി കൊല്ലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ സതീശനെ(41) പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപിച്ചെത്തുന്ന സതീശന്‍ അമ്മയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
ഞായറാഴ്ച്ച വീട്ടില്‍ നിന്ന് പാര്‍വതിയമ്മയുടെ നിലവിളി കേട്ടിരുന്നെങ്കിലും നിത്യ സംഭവമായതിനാല്‍ അയല്‍വാസികള്‍ ശ്രദ്ധിച്ചില്ല. എന്നാല്‍ പാര്‍വതിയമ്മ മരിച്ചതിന് ശേഷം സതീശന്‍ അടുത്തുള്ള ബന്ധുവീട്ടില്‍ ചെന്ന് താന്‍ അമ്മയെ കൊന്നെന്ന് പറയുകയായിരുന്നു. സതീശന്‍ പറഞ്ഞത് കേട്ട ബന്ധുക്കളും നാട്ടുക്കാരും വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ചു കിടക്കുന്ന പാര്‍വതിയമ്മയെ കാണുന്നത്. തുടര്‍ന്ന് നാട്ടുക്കാര്‍ വിവരം മട്ടന്നൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസെത്തി സതീശനെ കസ്റ്റഡിയിലെടുത്തു. ഇയാളെ തിങ്കളാഴ്ച് കോടതിയില്‍ ഹാജരാക്കും. പരേതനായ മാവിട്ടോന്‍ കൃഷ്ണന്‍ നമ്പ്യരുടെ ഭാര്യയാണ് പാര്‍വതിയമ്മ. സതീശന്‍ ഏക മകനാണ്. സതീശന്റെ ഭാര്യ നിഷ ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. സതീശന്റെ രണ്ടു മക്കളായ ആര്യയും സൂര്യയും നിഷയുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Murder, Son, Police,Arrest, Court,Son killed mother on mother's day