city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാക്കിക്കുള്ളിലെ ചരിത്രാന്വേഷകന്‍ കെ വി ബാബുവിന് എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌ക്കാരം

കോഴിക്കോട്: (www.kasargodvartha.com 21.12.2018) ഈ വര്‍ഷത്തെ എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌ക്കാരത്തിന് കണ്ണൂര്‍ വിജിലന്‍സ് സി ഐ കെ വി ബാബുവിനെ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി തിരഞ്ഞെടുത്തു. കെ വി ബാബുവിന്റെ 'മലബാര്‍ ചരിത്രം - മിത്തും മിഥ്യയും സത്യവും'  എന്ന ചരിത്ര കൃതിയാണ് 26-ാത് എസ് കെ പൊറ്റക്കാട് പുരസ്‌ക്കാരത്തിന് അര്‍ഹത നേടിയത്.

25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. 2019 ജനുവരി 13 ന് കോഴിക്കോട് അളകാപുരിയില്‍ വെച്ച്  നടക്കുന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി ഭാരവാഹികള്‍ അറിയിച്ചു. മുന്‍ ചരിത്ര അധ്യാപകന്‍ കൂടിയായിരുന്ന കെ വി ബാബു 2010 ല്‍ രചിച്ച  പൈതല്‍മല എന്ന പുസ്തകവും പിന്നീട് രചിച്ച കോലത്ത് നാട് - നാഴ് വഴി ചരിതം എന്ന രചനയും ശ്രദ്ധേയമായ ചരിത്രകൃതികളാണ്.

അതുകൂടാതെ മലബാര്‍ പോലീസ് രേഖകള്‍ എന്ന പേരില്‍ പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് കാക്കിക്കുള്ളിലെ എഴുത്തുകാരന്‍ കൂടിയായ ഈ ചരിത്രാന്വേഷകന്‍. 2002 വയനാട് മുത്തങ്ങ കലാപത്തില്‍ മരണപ്പെട്ട പോലീസുദ്യോഗസ്ഥന്‍
കെ വി വിനോദ് കുമാറിന്റെ ജ്യേഷ്ഠ സഹോദരനാണ് കെ വി ബാബു. പിതാവ്: ടി പി കുഞ്ഞിരാമന്‍. അമ്മ: കെ വി നാരായണി. സ്വദേശമായ കണ്ണൂര്‍ ശ്രീകണ്ഠാപുരം കൊയ്യത്ത് ഭാര്യ സുധ, മക്കളായ ദൃശ്യ, മേഘ എന്നിവരോടൊപ്പമാണ് ഇപ്പോള്‍ താമസം.

ഇതിനകം നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. അംഗീകാരങ്ങള്‍ക്ക് പിറകെ പോകാതെ അര്‍ഹതയുള്ളത് യഥാസമയം തന്നെ തേടി വരും എന്നു വിശ്വസിച്ച് ഊഷ്മളമായ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് സൗമ്യനായ ഈ പോലീസ് ഓഫീസര്‍.
കാക്കിക്കുള്ളിലെ ചരിത്രാന്വേഷകന്‍ കെ വി ബാബുവിന് എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌ക്കാരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Kannur, Kozhikode, Top-Headlines, Award, Police-officer, S.K Pottakkad memorial award for K.V Babu
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia