സീതാറാം യെച്ചൂരി മൂന്നാമതും സിപിഎം ജനറൽ സെക്രടറി
Apr 10, 2022, 15:03 IST
കണ്ണുർ: (www.kasargodvartha.com 10.04.2022) ഇൻഡ്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തുറ്റ സാന്നിധ്യമായ സിപിഎമിന്റെ നായകസ്ഥാനത്തേക്ക് വീണ്ടും സീതാറാം യെച്ചൂരി ' അഞ്ചുദിവസമായി കണ്ണൂരില്‍ നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ ജനറല്‍ സെക്രടറിയായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. വിശാഖപട്ടണത്ത് 2015 ല്‍ ചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സെക്രടറിയായത്.
അംഗ കേന്ദ്ര കമിറ്റിയിൽ 17 പേർ പുതുമുഖങ്ങളാണ്. കമിറ്റിയിൽ 15 പേർ വനിതകളാണ്. കേരളത്തിൽ നിന്ന് നാല് പുതുമുഖങ്ങളാണുള്ളത്. പി രാജീവ്, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ് സുജാത എന്നിവരും കമിറ്റിയിലെത്തി.
Keywords: Kannur, Kerala, News, Top-Headlines, Secretary, Committee, Political Party, CPM, Election, Women, Sitaram Yechury is the third CPM general secretary.
< !- START disable copy paste -->