ഷാഹിദിന്റെ പുള്ളറ് പാട്ടും പൊല്ലാപ്പും
Mar 6, 2014, 10:00 IST
സമീര്‍ ഹസന്‍
അണങ്കൂര്‍ കൊല്ലംപാടിയിലെ ഷാഹിദ് കൂട്ടുകാര്‍ക്കൊപ്പം തമാശ പറഞ്ഞിരിക്കുമ്പോള്‍, ബൈക്കിന്റെ ടാങ്കില്‍ കൈ കൊണ്ട് താളമടിച്ച് പാടിയ പാട്ട് സോഷ്യല്‍ മീഡിയകളിലും പിന്നീട് ചാനലുകളിലും പത്രങ്ങളിലും റേഡിയോകളിലും വന്‍ തരംഗമായിത്തീരുകയും ചെയ്യുമ്പോള്‍ ഒരു മറുചിന്ത ഉണരുകയാണ്. ഈ പാട്ട് അത്രനല്ല പാട്ടാണോ, ഈ പാട്ട് ആരോഗ്യകരമാണോ, കാസര്‍കോട് പോലെ അത്ര പ്രബുദ്ധമായ, മനോഹരമായ മാപ്പിളപ്പാട്ടുകള്‍ രൂപമെടുത്ത ഒരു പ്രദേശത്തിന്റെ യശസ്സിന് ചേര്‍ന്നതാണോ ഈ മാപ്പില്ലാപാട്ട് ?
പാട്ട് പാടിയ ഷാഹിദിന്റെ ഭാവനയെയും പാടാനുള്ള കഴിവിനെയും താളബോധത്തെയും നമുക്ക് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യാം. ഭാവനയുടെ, പ്രതിഭയുടെ തുടിപ്പ് ഷാഹിദില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അണങ്കൂരിലെ ചേലുള്ള പുളളറെ കണ്ടിനാ, കടക്ക് ചെക്കന്‍മാറെ കണ്ടിനാ, കണ്ടിറ്റാങ്ക് ബാ, അണ്‍ങ്കൂര്‍ക്ക് ബാ... എന്ന് തുടങ്ങുന്ന പാട്ട് അതിന്റെ പ്രാസ ഭംഗികൊണ്ടും, താള ബോധം കൊണ്ടും മികവുറ്റതാണ്. അതുകൊണ്ട് തന്നെയാവണം അത് വാട്ട്‌സ്ആപ്പിലും, യൂട്യൂബിലും ഇടംപിടിച്ച് വളര്‍ന്ന് പിന്നീട് റേഡിയോയിലും സിനിമയിലും ചാനലിലും ഒക്കെ എത്തിയത്.
പാട്ടിന് പാരഡികളും പ്രദേശിക ഭേദഗതികളും വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ പാട്ടിന്റെ സന്ദേശത്തിലുണ്ടാകുന്ന അനാരോഗ്യകരമായ പ്രവണതകളെ നിരുത്സാഹപ്പെടുത്തിയേ തീരൂ. ആളുകളെയും പ്രദേശങ്ങളെയും വെല്ലുവിളിക്കുന്ന തരത്തിലേക്ക് ഇപ്പോള്‍ ഈ തമാശപ്പാട്ട്, അഥവാ പരിഹാസപ്പാട്ട് വളര്‍ന്നു വന്നിരിക്കുന്നു. പലപ്പോഴും ഒരു കൊലവെറിയുടെ തരത്തിലേക്ക് പാട്ട് വഴിമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കളി കാര്യമായിക്കൊണ്ടിരിക്കുന്ന അവസ്ഥ.
ലോകം കൊണ്ടാടുന്ന എത്രയോ മികവുറ്റ മാപ്പിളപ്പാട്ടുകള്‍ പിറവികൊണ്ട ഒരു പ്രദേശമാണ് കാസര്‍കോട്. മഹാകവി ടി. ഉബൈദിന്റെയും, പക്ഷിപ്പാട്ടിന്റെ രചയിതാവ് നടുത്തോപ്പില്‍ അബ്ദുല്ലയുടെയും, മൊഗ്രാല്‍ കവികളുടെയും, പി. സീതിക്കുഞ്ഞി മാസ്റ്ററുടെയും നാട്. പി.എസ് ഹമീദിനെ പോലെയുള്ള അറിയപ്പെടുന്ന കവികളും ഉള്ള പ്രദേശം. ഇവിടെ നിന്നാണ് ഒരു പരിഹാസപ്പാട്ട് ജന്മമെടുക്കുകയും അത് ഒരു വെല്ലുവിളിപ്പാട്ടായി പ്രചരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്.
അണങ്കൂരില്‍ നിന്ന് തുടങ്ങി, സ്‌കൂളിലെ പെണ്‍പിള്ളേര്‍ ഏറ്റുപാടി, പിന്നീട് വാട്ട്‌സ് ആപ്പിലൂടെ ആലംപാടി, തെക്കില്‍, മാഹി, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പടര്‍ന്ന് ഒടുവില്‍ പാട്ട് സിനിമാ നടി റീമാ കല്ലിങ്കലിന്റെ കാതിലുമെത്തിയതോടെയാണ് പാട്ടിന് ഗൗരവം കൈവന്നത്. റിമ അത് ഭര്‍ത്താവും സിനിമാ സംവിധായകനുമായ ആഷിഖ് അബുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. അതിനിടെയാണ് പാട്ടിനൊപ്പം അവകാശ വാദവും, തര്‍ക്കവും വൈറലായത്. ഒടുവില്‍ വിവാദങ്ങള്‍ക്ക് നില്‍ക്കാതെ ഒപ്പന എന്ന പേരാണ് തന്റെ പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്ന് ആഷിഖ് അബു അറിയിക്കുകയായിരുന്നു. എങ്കിലും പാട്ടില്‍ തന്നെ വാടാ, പോടാ തെറിവിളികള്‍ രൂപമെടുക്കുകയും ചെയ്തു. മാഹിയിലെ പെണ്‍പിള്ളേറെ കൊണ്ട് സിനിമയില്‍ പാട്ട് പാടിക്കാനുള്ള ശ്രമം കാസര്‍കോട്ടുകാരെ ചൊടിപ്പിച്ചു. പാട്ടിന്റെ അവകാശികള്‍ കാസര്‍കോട്ടുകാരായിരിക്കെ കണ്ണൂര്‍ ജില്ലയില്‍ പെടുന്ന തലശ്ശേരിയിലെ പുള്ളറെ കൊണ്ട് പാട്ട് പാടിക്കുന്നതിലായിരുന്നു അവരുടെ പരിഭവം.
സ്ത്രീ ശാക്തീകരണവും പ്രതിരോധവും ഉണര്‍ത്തുന്നതിന്റെ പാട്ട് എന്ന നിലയിലാണ് ആഷിഖ് അബു മാഹിയിലെ പെണ്‍പിള്ളേറെ കണ്ടിക്കാ, കണ്ടിറ്റെങ്കില്‍ വാ, തലശേരിക്ക് വാ... എന്ന പാട്ടിനെ കണ്ടതെങ്കില്‍ മറ്റുള്ളവര്‍ പ്രദേശികതയുടെയും പകപോക്കലിന്റെയും പരിഹസിക്കലിന്റെയും, വെറുപ്പിന്റെയും ഉപാധിയായാണ് പാട്ടിനെ സമീപിച്ചത്. ചില സ്ഥലങ്ങളുടെ പേരുകള്‍ എടുത്തുപറഞ്ഞ് ആളുകള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്ത് പാകാനും വൈരാഗ്യമുണ്ടാക്കാനും ബോധപൂര്‍വമായ ശ്രമവും ഉണ്ടായി. ഒരു സാഹിത്യ രൂപമായി ഈ പാട്ടിനെ കണ്ടാല്‍ തന്നെയും അത് ഉയര്‍ത്തുന്ന സന്ദേശം അപകടരമാണ്. സമൂഹത്തില്‍ ദിശാബോധവും ഐക്യവും സാഹോദര്യവും നന്മയുടെ സന്ദേശവും ഉണര്‍ത്തേണ്ട പാട്ടുകള്‍ പകപോക്കലിന്റെയും ചേരിതിരിവിന്റെയും സ്ത്രീ - പുരുഷ വിവേചനത്തിന്റെയും തെറിപ്പാട്ടുകളായി മാറുന്ന പ്രവണത ആശാസ്യമല്ല. അതുകൊണ്ട് തന്നെയാണ് സ്‌കൂളില്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇത്തരം പാട്ട് പാടിയ പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ അസംബ്ലിയില്‍ വെച്ച് മാപ്പ് പറയിപ്പിച്ചത്. പാട്ടിന്റെ പിതൃത്വം ദീനാറിലെ പുള്ളര്‍ക്ക് വേണ്ടെന്ന് അവര്‍ പറഞ്ഞതും ആ പാട്ട് നല്‍കുന്ന സന്ദേശം അത്ര നല്ലതല്ല എന്നതുകൊണ്ട് തന്നെയാണ്.
ഇവിടെ പാടാന്‍ എത്രയോ നല്ല പാട്ടുകളുണ്ട്. മഹാകവി ഉബൈദിന്റെ ദുനിയാവിതെന്തു പുതുമപ്പറമ്പാണ് ആലം ഉടയോനേ...എന്ന പാട്ട് എത്ര മനോഹരമാണ്. അതില്‍ കവിത മാത്രമല്ല, ആശയവും സന്ദേശവും ഭംഗിയും എല്ലാമുണ്ട്. അത്രത്തോളം ഉയരാന്‍ ആയില്ലെങ്കിലും രണ്ട് പ്രദേശങ്ങളുടെ പേരെടുത്ത് പറഞ്ഞ് ആളുകളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പാട്ട് കെട്ടിയുണ്ടാക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ?. ഷാഹിദ് എന്ന കൊച്ചുപയ്യന്‍ തമാശക്ക് പാടിയ പാട്ടിനെ ഏറ്റുപിടിക്കാനും അതിന്റെ പാരഡികള്‍ പടച്ച് നാട്ടുകാരെ തമ്മില്‍ അടിപ്പിക്കാനും ബോധപൂര്‍വം ശ്രമിച്ച ചിലര്‍ തെറ്റ്തിരുത്താന്‍ തയ്യാറാവണമെന്നാണ് ഷാഹിദിന്റെയും കൂട്ടുകാരുടെയും നാട്ടുകാരുടെയുമെല്ലാം ആഗ്രഹം. നാട്ടുകാരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന സന്ദേശം ഒഴിവാക്കി നാമെല്ലാം ഒന്നാണെന്ന സന്ദേശമായിരുന്നു പാട്ടില്‍ വേണ്ടിയിരുന്നതെന്ന് ഷാഹിദും കൂട്ടുകാരും പറയുന്നു. ട്രെന്‍ഡിന് അനുസരിച്ചാണ് ഈ കൊച്ചു ഷാഹിദ് പാടിയതെങ്കിലും പിന്നീട് ഏറ്റെടുത്തവരാണ് വെല്ലുവിളിയിലേക്ക് പാട്ടിനെ കൊണ്ടെത്തിച്ചത്. ഏറ്റവും ഒടുവില്‍ മാഹിയിലെ പെണ്‍പിള്ളേര്‍ പാട്ടിന്റെ ക്രെഡിറ്റ് കാസര്‍കോട്ടുകാര്‍ക്ക് തന്നെയാണെന്ന് സമ്മതിച്ചതായാണ് സന്തോഷകരമായ പുതിയ വാര്‍ത്ത.
ഒരു കല, അല്ലെങ്കില്‍ ഒരു പാട്ട് മനുഷ്യ മനസിനെ ആനന്ദിപ്പിക്കുന്നതും, നന്മയുടെ സന്ദേശം നല്‍കുന്നതും ആയിരിക്കണം. അങ്ങനെ അല്ലാത്ത ഒന്നായി ഇപ്പോള്‍ ഈ ചേലുള്ള പുള്ളറെ കണ്ടിനാ പാട്ട് വഴിമാറിക്കൊണ്ടിരിക്കുകയാണ്. അത് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയേക്കാളും വലിയ വിഷമായി മാറാതിരിക്കട്ടെ എന്ന നമുക്ക് ആശിക്കാം. പാട്ട് എന്ന പേരില്‍ എന്തും ചിലവാക്കാമെന്ന ചിലരുടെ ദുരുദ്ദേശം ഇവിടെ നടക്കില്ലെന്നും സാന്ദര്‍ഭികമായി പറഞ്ഞുവെക്കട്ടെ.
ഷാഹിദ് വളര്‍ന്നുവരുന്ന ഒരു കലാപ്രതിഭയാണ്. പാടാന്‍ മാത്രമല്ല, ഡാന്‍സ് ചെയ്യാനും, പഠിക്കാനും മിടുക്കനാണ് ചെങ്കള, ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഷാഹിദ്. കോളജിലെ കലാപ്രതിഭാ പട്ടം ഇത്തവണ ഷാഹിദിനാണ് ലഭിച്ചത്. പാട്ടിന്റെ പേരില്‍ ഷാഹിദിന് പലഭാഗത്ത് നിന്നും അനുമോദനങ്ങള്‍ ലഭിക്കുന്നുണ്ട്. മാധ്യമങ്ങളിലും ഷാഹിദിന്റെ മുഖം പ്രത്യക്ഷപ്പെട്ടുവരികയാണ്. ഷാഹിദിന്റെ വളര്‍ച്ചയ്ക്ക് ഈ പാട്ട് ഒരു നിമിത്തമായിട്ടുണ്ടെങ്കില്‍ അതിനെ പ്രോത്സഹിപ്പിക്കുന്നതോടൊപ്പം അനാരോഗ്യകരവും ആഭാസകരവുമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍, വിശിഷ്യാ സോഷ്യല്‍ മീഡിയകളിലെ സുഹൃത്തുക്കള്‍ പിന്തിരിയുമെന്ന് ആശിക്കാം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കാസ്രോട്ടെ പുള്ളറും പത്തനംതിട്ടയിലെ ആണുങ്ങളും
കാസ്രോട്ടെ പെണ്ണുള്ളര്‍ പാടി; മാഹിയിലെ പെണ്ണുങ്ങള്‍ ഏറ്റെടുത്തു; ആഷിഖ് അബു സിനിമയാക്കുന്നു

പുതിയ സിനിമയുടെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വാട്ട്‌സ് ആപ്പിലെ പരിഹാസ പാട്ട് നാടാകെ പാട്ടായി; രക്ഷിതാക്കള്‍ ആകാംക്ഷയില്‍
ഒടുവില്‍ മാഹീലെ പെണ്ണുള്ളര്‍ സമ്മതിച്ചു; പാട്ടിന്റെ ക്രെഡിറ്റ് കാസര്‍കോട്ടുകാര്‍ക്ക് തന്നെ
Keywords : Article, Kasaragod, Kannur, Film, Anangoor, Student, Bike, Shahid, Song, Anangoorthe Chelulla Pullare Kandina, Kandittang Ba, Whats app, Hit, Rima Kallingal, Aashiq Abu.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍