പയ്യന്നൂര്‍ കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം; ജീപ്പ് തകര്‍ത്തു
Feb 17, 2016, 12:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 17/02/2016) പയ്യന്നൂര്‍ കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് ജീപ്പ് തകര്‍ത്തു. എസ് എഫ് ഐ - കെ എസ് യു സംഘട്ടനത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി പയ്യന്നൂര്‍ കോളജ് അടച്ചിട്ടിരിക്കുകയായിരുന്നു. അക്രമ സംഭവങ്ങളില്‍ പ്രതികളായ എസ് എഫ് ഐ പ്രവര്‍ത്തകരെ പിടികൂടാന്‍ ഉച്ചയോടെയാണ് പോലീസ് കോളജ് ക്യാമ്പസിലെത്തിയത്.
അതിനിടെ എസ് എഫ് ഐ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും കൈയ്യാങ്കളിയും നടന്നു. പോലീസ് വാഹനത്തിന്റെ ഗ്ലാസുകള്‍ തകര്‍ക്കപ്പെട്ടു. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മനുരാജ്, പെരിങ്ങോം ഏരിയാ ജോയിന്റ് സെക്രട്ടറി എ ശരത്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഹരി കൃഷ്ണന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords : Payyanur, College, SFI, KSU, Clash, Police, Kannur, Payyannur College.