ദുബൈയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം 181 യാത്രക്കാരുമായി കണ്ണൂരില്‍ പറന്നിറങ്ങി; ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി സജ്ജമാക്കിയത് പ്രത്യേകം കെഎസ്ആര്‍ടിസി ബസുകള്‍
May 18, 2020, 11:04 IST
കണ്ണൂര്‍: (www.kasargodvartha.com 18.05.2020) കണ്ണൂരിലേക്ക് വീണ്ടും പ്രവാസികളെത്തി. ദുബൈയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം 181 യാത്രക്കാരുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഞായറാഴ്ച രാത്രി ഒമ്പതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വന്നിറങ്ങി. നാല് കൈക്കുഞ്ഞുങ്ങളും യാത്രക്കാരില്‍ ഉള്‍പ്പെടും. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജമാക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശികളെ അഞ്ച് ബസുകളിലും കാസര്‍കോട് സ്വദേശികളെ രണ്ട് ബസുകളിലും കോഴിക്കോട്, മാഹി സ്വദേശികളെ ഒരു ബസിലുമായാണ് അയച്ചത്. ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലും പോകേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. നേരത്തെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Keywords: Kannur, news, Kerala, Travlling, KSRTC, KSRTC-bus, Air India, Expat, Dubai, Second repatriation flight from Dubai takes 181 expats