എതിരാളികൾ എത്തും മുമ്പേ പിണറായി മന്ത്രിസഭയിലെ രണ്ടാമൻ കാഞ്ഞങ്ങാട്ട് കളത്തിൽ; തികഞ്ഞ ആത്മവിശ്വാസത്തോടെ ഇ ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.03.2021) എതിരാളികൾ എത്തും മുമ്പേ പിണറായി മന്ത്രിസഭയിലെ രണ്ടാമനായ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്ട് കളത്തിലിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ. ഇത് ചന്ദ്രശേഖരൻ്റെ മൂന്നാം അംഗമാണ്.
സിപിഐ നിയമസഭാ കക്ഷിനേതാവ് കൂടിയായ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മണ്ഡലത്തിൻ്റെ മനസ്സറിഞ്ഞ നേതാവാണ്. സ്വന്തം വീട് ഉദുമ മണ്ഡലത്തിലെ ചെമ്മനാട് പെരുമ്പളയിലാണെങ്കിലും പാർടി പദവിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി അദ്ദേഹത്തിൻ്റെ കർമ മണ്ഡലം കാഞ്ഞങ്ങാട്ട് ആണ്.
റവന്യൂ വകുപ്പിന് പുറമെ ഭവനനിര്‍മാണവും കൂടി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. നിലവിൽ സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന എക്‌സിക്യൂടീവ് അംഗവുമാണ്.
1969 ല്‍ എഐവൈഎഫിലൂടെയാണ് ചന്ദ്രശേഖരൻ പൊതു പ്രവർത്തന രംഗത്തെത്തിയത്. എഐവൈഎഫിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രടറി, സംസ്ഥാന ജോയിന്റ് സെക്രടറി, സിപിഐ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം, കാസര്‍കോട് ജില്ലാ സെക്രടറി തുടങ്ങിയ പദവികളും വഹിച്ചു.
ഗ്രാമവികസന ബോര്‍ഡംഗം, കേരള അഗ്രോ മെഷനറീസ് കോര്‍പറേഷന്‍ (കാംകോ) ഡയറക്‌ടര്‍, കെഎസ്‌ആര്‍ടിസി സ്റ്റേജ് പുനര്‍നിര്‍ണയ കമിറ്റി അംഗം, സംസ്ഥാന ലാൻഡ് റിഫോംസ് റിവ്യൂ കമിറ്റി അംഗം, ബിഎസ്‌എന്‍ എല്‍ കണ്ണൂര്‍ എസ്‌എസ്‌എ അഡ്വൈസറി കമിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
1979–85 വരെ ചെമ്മനാട് പഞ്ചായത്തംഗമായിരുന്നു. ഭാര്യ: സാവിത്രി. ഏക മകള്‍ നീലിചന്ദ്രന്‍ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാർഥിനിയാണ്.
Keywords: Kanhangad, Kasaragod, Kerala, News, Niyamasabha-Election-2021, E.Chandrashekharan, Pinarayi-Vijayan, Kannur, State, Chemnad, Panchayath, The second in Pinarayi's cabinet is ready in Kanhangad constituency; E Chandrasekharan with complete confidence
< !- START disable copy paste -->