കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു
Sep 8, 2020, 17:29 IST
കണ്ണൂർ: (www.kasargodvartha.com 08.09.2020) എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ കണ്ണവത്തിനടുത്ത് കൈച്ചേരിയിലാണ് സംഭവം.
കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയും കാറ് നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദീനെ ആക്രമിക്കുകയുമായിരുന്നു. കഴുത്തിൽ വെട്ടേറ്റ സലാഹുദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ആഴത്തിലുള്ള മുറിവാണ് കഴുത്തിലേറ്റതെന്നാണ് സൂചന. സലാഹുദീൻ്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.