Remanded | വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍
കണ്ണൂര്‍: (www.kasargodvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനായ മലപ്പുറം ജില്ലയിലെ ഫൈസല്‍ (52) ആണ് പിടിയിലായത്. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ ഇയാളെ തളിപ്പറമ്പ് പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
നാലു വര്‍ഷമായി ഫൈസല്‍ ഇവിടെ അധ്യാപകനാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനു ശേഷം 2021 നവംബറില്‍ ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞതുമുതല്‍ വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് പരാതി.
ഇരുപതോളം വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. അഞ്ച് വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കുട്ടികളുടെ മൊഴിയെടുത്തതിന് ശേഷമാണ് പൊലീസ് അധ്യാപകനെ അറസ്റ്റുചെയ്തത്.
Keywords: Kannur, Kerala, news, Crime, complaint, Teacher, Remand, School teacher remanded in assault case.