എസ് ബി ടി 70-ാം വാര്‍ഷികം: കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സൈക്കിളില്‍ പ്രചരണ യാത്ര
May 21, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 21.05.2016) സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരുപാടികളുടെ ഭാഗമായി കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സൈക്കിളില്‍ പ്രചരണ യാത്ര നടത്തുന്നു. സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുക, ട്രാഫിക് നിയമങ്ങള്‍ പാലിക്കുക, പരിസരം സംരക്ഷിക്കുക, അവയവ ദാനം പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടിയാണ് പ്രചരണ യാത്ര സംഘടിപ്പിക്കുന്നത് എന്ന് ശനിയാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെയ് 22 ഞായറാഴ്ച രാവിലെ 10.30 ന് കാസര്‍കോട് പ്രസ്‌ക്ലബ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മെയ് 29ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം എസ് ബി ടി ഹെഡ് ഓഫീസില്‍ അവസാനിപ്പിക്കും. യാത്രയിലുടനീളം വിവിധ സ്ഥലങ്ങളിലെ ബാങ്ക് ജീവനക്കാരില്‍ നിന്നും ഇടപാടുകാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അവയവദാന സമ്മതപത്രം സംഭരിക്കുകയും പ്രചരണ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും.
ഞായറാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട് യാത്ര ഉദ്ഘാടനം ചെയ്യും. കോഴിക്കോട് അസിസ്റ്റന്റ് മാനേജര്‍ എം കെ സുരേഷ് ബാബു, കാസര്‍കോട് ചീഫ് മാനേജര്‍ എം ബാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Bicycle, Anniversary, Pressmeet, Kannur, University, Thiruvananthapuram,Inaguration, Message,SBT,Trafic Rules.