സമസ്ത കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍ നിര്യാതനായി
Nov 11, 2014, 12:00 IST
കണ്ണൂര്‍: (www.kasargodvartha.com 11.11.2014) സമസ്ത കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍ നിര്യാതനായി. കുറച്ചുനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
കണ്ണൂര്‍ മാട്ടൂല്‍ ഖാസിയും കമ്പില്‍ ദാറുല്‍ ഹസനാത്ത് അറബി കോളജിന്റെ കാര്യ ദര്‍ഷിയുമായിരുന്ന അദ്ദേഹത്തിന് കേരളത്തില്‍ അങ്ങോളമിങ്ങോളം ശിഷ്യ പരമ്പരകള്‍ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് സെന്റര്‍ ചിത്താരിയില്‍ ധീര്‍ഘ കാലം മുദരിസായി സേവനമനുഷ്ടിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സമസ്തയുടെ കാവലാളായി തങ്ങള്‍ എപ്പോഴും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കമ്പില്‍ ദാറുല്‍ ഹസനാത്ത് അറബി കോളജ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kannur, Samastha, Leader, Obituary, Kerala, Sayyid Hashim Kunhi Thangal.