നൂലിഴകളിൽ നെയ്ത സംരംഭക വിജയം നേടിയ നീലേശ്വരം സ്വദേശിനി സംഗീത അഭയന് അന്താരാഷ്ട്ര അംഗീകാരം
Jul 15, 2021, 15:45 IST
നീലേശ്വരം: (www.kasargodvartha.com 15.07.2021) നൂലിഴകളിൽ നെയ്ത സംരംഭക വിജയം നേടിയ നീലേശ്വരം സ്വദേശിനി സംഗീത അഭയന് അന്താരാഷ്ട്ര അംഗീകാരം. സംഗീത അഭയൻ പഠിച്ചത് രസതന്ത്രമാണെങ്കിലും മനസിൽ നിറയെ സംരംഭക മോഹമായിരുന്നു.
ഇതിനെ ചേർത്തു നിർത്താൻ പ്രവാസ ജീവിതം മതിയാക്കി എത്തിയ ഭർത്താവ് അഭയനും മാർഗ ദർശനത്തിനായി കണ്ണൂരിലെ ഏറ്റവും വലിയ സംരംഭക കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ സംരംഭക ക്ലബും, ജൂനിയർ ചേമ്പർ ഇൻ്റർനാഷനൽ, മലബാർ ഇനോവേഷൻ സോൺ പോലുള്ള സ്ഥാപനങ്ങളും ഉണ്ടായിരുന്നു.
ഇ ഡബ്ല്യ ഇ (എംപവർമെൻ്റ് ഓഫ് വിമൺ എൻ്റർപ്രൈസസ്) എന്ന സ്വപ്ന സംഘത്തോടൊപ്പം സംരംഭ മേഖലയിൽ നടന്നു കയറിയ സംഗീത അഭയന് തുടർച്ചായ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പയ്യന്നൂർ ഖാദിയുടെയും കണ്ണൂർ കൈത്തറിയുടെയും സഹകരണത്തോടെ പുത്തൻ സംരംഭക മേഖലയിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കിയ സംഗീതയ്ക്ക് ഹോങ്കോങ്ങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ സി ഐ യുടെ വനിത സംരംഭകർക്കുള്ള ഏഷ്യ പസഫിക് പുരസ്കാരമാണ് ലഭിച്ചത്.

Keywords: Kasaragod, Kerala, News, Nileshwaram, Award, Kannur, Asia, Payyannur, Pacific Award WomanSangeetha Abhayan wins Asia Pacific Award