Postmortem report | പിണറായി പാനുണ്ടയില്‍ ആര് എസ് എസ് പ്രവര്ത്തകന് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്
Jul 25, 2022, 16:39 IST
കണ്ണൂര്‍: (www.kvartha.com) പിണറായി പാനുണ്ടയില്‍ ആര് എസ് എസ് പ്രവര്ത്തകന് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ടം റിപോര്‍ട്. പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ ദിവസം നടന്ന സി പി എം- ആര് എസ് എസ് സംഘര്‍ഷത്തില്‍ ജിംനേഷിന്റെ സഹോദരന് ജിഷ്ണുവിന് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിന് ചികിത്സയ്ക്കായി കൂട്ടിരുന്നത് ജിംനേഷാണ്. അതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ചെ മൂന്നുമണിയോടെ ജിംനേഷിന്റെ മരണം സംഭവിച്ചത്.
ഇതോടെ സംഘര്‍ഷത്തില്‍ ജിംനേഷിനും പരിക്കേറ്റിരുന്നുവെന്നും സി പി എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണകാരണമെന്നും ആരോപിച്ച് ആര് എസ് എസ് നേതൃത്വം രംഗത്തെത്തിയിരുന്നു. മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നു എന്നും സി പി എം പടര്‍ത്തിയ ഭീതി മറ്റൊരു കാരണമാണെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ സി പി എം ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പോസ്റ്റുമോര്‍ടം റിപോര്‍ട് വന്നതോടെ മര്‍ദനമല്ല മരണകാരണമെന്ന് വ്യക്തമാക്കുന്നു. ജിംനേഷ് സംഘര്‍ഷത്തിനുശേഷം യാതൊരു വിധത്തിലുള്ള രോഗപരിശോധനയ്ക്കും വിധേയനായിരുന്നില്ല. ജിംനേഷിന് നേരത്തെത്തന്നെ ഹൃദ്രോഗമുണ്ടായിരുന്നു. അതിന്റെകൂടി പശ്ചാത്തലത്തിലാണ് കുഴഞ്ഞുവീണു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Keywords: Postmortem report says RSS worker died of heart attack in Pinarayi Panunda, Kannur, News, RSS, Politics, Report, Treatment, Allegation, Kerala.