Complaint | രാമന്തളിയില്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ ഓടോറിക്ഷ കത്തിച്ചതായി പരാതി
Jun 3, 2023, 22:15 IST
പയ്യന്നൂര്‍: (www.kasargodvartha.com) രാമന്തളി പഞ്ചായതിലെ മുസ്ലിം ലീഗ് വാര്‍ഡ് മെമ്പറുടെ ഓടോറിക്ഷ കത്തിച്ചതായി പരാതി. എട്ടിക്കുളത്തെ വാര്‍ഡ് മെമ്പറും പ്രാദേശിക നേതാവുമായ ചൂളക്കടവ് ചെറുക്കിണിയന്‍ ജയരാജിന്റെ മഹീന്ദ്ര ഓടോറിക്ഷയാണ് തീവെച്ചു നശിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് ഓടോറിക്ഷ തീവെച്ചു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലേക്ക് ഓടോറിക്ഷ കൊണ്ടുപോകുന്നതിനുളള റോഡ് സൗകര്യമില്ലാത്തതിനാല്‍ അടുത്ത പറമ്പില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. തീ പടര്‍ന്നതിനെ തുടര്‍ന്ന് ഓടോറിക്ഷ പൂര്‍ണമായും കത്തിശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോത്തിന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയരാജിന്റെ അമ്മ ദേവകി പുലര്‍ചെ സ്ഫോടനശബ്ദം കേട്ടതായി പറയുന്നു. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Ramantali: Muslim League local leader's Auto rickshaw set on fire, Payyanur, News, Police, Probe, Auto Rickshaw, Complaint, Treatment, Jayaraj, Kerala.