city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോദി ചെയ്തത് രാജ്യദ്രോഹം; രാഹുല്‍ ഗാന്ധി

കണ്ണൂര്‍:(www.kasargodvartha.com 18/04/2019) ജി.എസ്.ടിയും നോട്ട് നിരോധനവും രാജ്യത്തെ കടുത്ത സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കുകയാണ് ചെയ്തത്. ഇതുവഴി സാധാരണക്കാരെ കൊള്ളയടിച്ച് നരേന്ദ്രമോദി അനില്‍ അംബാനിക്ക് 30,000 കോടി നല്‍കി രാജ്യദ്രോഹമാണ് ചെയ്തതെന്ന് കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ ഓരോ മണിക്കൂറിലും 27,000 യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. കാര്‍ഷിക മേഖലയുടെ തകര്‍ച്ച മൂലം കാര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മോദി ചെയ്തത് രാജ്യദ്രോഹം; രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ചയും അഴിമതിയും കാര്‍ഷിക വിളകളുടെ വിലയിടിവുമെല്ലാം തിരഞ്ഞെടുപ്പില്‍ സ്വധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ എന്നോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയാത്തത്? കേരളത്തിലെയും ഒഡിഷയിലെയും ഡല്‍ഹിയിലെയും ഉള്‍പ്പടെ പ്രാദേശിക ദേശീയ മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും രാഹുല്‍ ചോദിച്ചു.

കോണ്‍ഗ്രസും സംഖ്യകക്ഷികളും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ. പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്വാതന്ത്ര്യസമര കാലത്ത് ജീവത്യാഗം ചെയ്തത്. എന്നിട്ടും മോദി പറയുന്നത് കോണ്‍ഗ്രസ് ദേശവിരുദ്ധ പാര്‍ട്ടിയാണെന്നാണ്. ചരിത്രം മനസ്സിലാക്കാതെയാണ് പ്രധാനമന്ത്രി പലതും പറയുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Top-Headlines, Rahul_Gandhi,Prime minister, Congress, Rahul gandhi says about Narendra modi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia