ബൈന്തൂര്‍ പാസഞ്ചറും കാസര്‍കോട് - കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിനും റദ്ദാക്കിയതില്‍ പ്രതിഷേധം രൂക്ഷം
May 13, 2017, 10:10 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2017) ബൈന്തൂര്‍ പാസഞ്ചറും കാസര്‍കോട് - കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിനും റദ്ദാക്കിയതില്‍ പ്രതിഷേധം രൂക്ഷമായി. ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയ നടപടിയില്‍ റെയില്‍വെക്കെതിരെ വന്‍ പ്രതിഷേധമാണ് മൂകാംബിക സന്ദര്‍ശകരടക്കം പല കോണുകളില്‍ നിന്നും ഉയരുന്നത്.
മൂകാംബിക യാത്രക്കാരുടെ ഏറെ കാലത്തെ മുറവിളിക്കു ശേഷമാണ് ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചത്. തുടക്കത്തില്‍ ചെറുവത്തൂരില്‍ നിന്ന് തുടങ്ങിയ യാത്ര പിന്നീട് കണ്ണൂരുവരെ നീട്ടി. പുലര്‍ച്ചെ 4.15ന് കണ്ണൂരില്‍ നിന്നു യാത്ര പുറപ്പെടുന്ന ട്രെയിന്‍ 6.30 ന് കാസര്‍കോട്ടും 11.50 ന് ബൈന്തൂരിലും തിരിച്ച് 1.05 ന് ബൈന്തൂരില്‍ നിന്നു പുറപ്പെട്ട് 6.10 ന് കാസര്‍കോട്ടും രാത്രി 8.55ന് കണ്ണൂരിലും എത്തുന്ന രീതിയിലാണ് സര്‍വ്വീസ് നടത്തിയിരുന്നത്.
മൂകാംബിക യാത്രക്കാരടക്കം നൂറുകണക്കിന് യാത്രക്കാര്‍ക്കും ഏറെ സൗകര്യപ്രദമായിരുന്ന ട്രെയിന്‍ നഷ്ടത്തിന്റെ പേര് പറഞ്ഞാണ് റദ്ദാക്കിയത്. യാത്രക്കാര്‍ ജോലി കഴിഞ്ഞ് വരുന്ന സമയത്തും ജോലിക്ക് പോകുന്ന സമയത്തും സര്‍വീസ് നടത്തുന്നതിന് പകരം ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത റെയില്‍വെയുടെ ഇഷ്ടത്തില്‍ സര്‍വീസ് നടത്തുന്നത് കൊണ്ടാണ് ലാഭത്തിലാവാത്തത് എന്നാണ് യാത്രക്കാര്‍ പറയുന്നത്.
കാസര്‍കോട്ട് നിന്നു ബൈന്തൂരിലേക്ക് 225 കിലോമീറ്റര്‍ യാത്രയ്ക്ക് 45 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍ നിന്നു 60 രൂപയും. ട്രെയിന്‍ റദ്ദാക്കിയ കാര്യം അറിയാതെ വെള്ളിയാഴ്ചയും നിരവധി യാത്രക്കാരാണ് വിവിധ റെയില്‍വെ സ്റ്റേഷനുകളിലെത്തിയത്. അവധിക്കാലമായതിനാല്‍ പലരും കുടുംബസമേതമാണ് എത്തിയിരുന്നത്.
കാസര്‍കോട് - കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയതും യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. കാസര്‍കോട് വഴി കൂടുതല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തണമെന്നും എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്നുമുള്ള ആവശ്യം നിലനില്‍ക്കുന്നതിനിടയിലാണ് ഓടിക്കൊണ്ടിരുന്ന രണ്ടു ട്രെയിനുകള്‍ റദ്ദാക്കപ്പെട്ടത്.
നടപടി പ്രതിഷേധാര്‍ഹം: വെല്‍ഫെയര്‍ പാര്‍ട്ടി
മഞ്ചേശ്വരം: (www.kasargodvartha.com 13.05.2017) ഏറെ നാളുകളുടെ ആവശ്യപ്രകാരം ലഭിച്ച കണ്ണൂര്ബൈന്തൂര് പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തലാക്കിയ നടപടി അങ്ങേയറ്റം പ്രധിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലയിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം നിലനില്‍ക്കെ ഇങ്ങനെയൊരു നടപടി അങ്ങേയറ്റം ധിക്കാരപരമെന്ന് വിലയിരുത്തി.
മൂകാംബിക തീര്‍ത്ഥാടകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്പെടുന്നതായിരുന്നു ഈ ട്രെയിന്‍. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് കുമ്പള അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂസ ഇമ്രാന്, സാഹിദ ഇല്യാസ്, മൊയ്തീന് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഫെലിക്സ് ഡിസൂസ സ്വാഗതവും ഇസ്മാഈല്‍ മൂസ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Train, Protest, Kannur, Cancellation, Mookambika, Protest against cancellation of trains.