കാസര്‍കോട് സബ് ജയില്‍ അടച്ചുപൂട്ടി; തടവുകാരെ കണ്ണൂരിലേക്ക് മാറ്റി
Nov 22, 2012, 14:27 IST
തടവുചാടിയവരെ എളുപ്പം മനസ്സിലാകും എന്നതുകൊണ്ടാണ് ജയില്‍ജീവനക്കാരെ തിരച്ചലിനുവേണ്ടി നിയോഗിച്ചത്. പോലീസും നാട്ടുകാരും തിരച്ചിലില്‍ സഹകരിക്കുന്നുണ്ട്. ഇരിയണ്ണിവനത്തില് ഇപ്പോഴും പ്രതികള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ നടത്തിവരികയാണ്. ബുധനാഴ്ച രാത്രി ചെര്‍ക്കള-ബോവിക്കാനം റോഡിലും ഇരിയണ്ണി റോഡിലും പോലീസ് വാഹനങ്ങള്‍ പരിശോധിച്ചു. വനാന്തര്‍ ഭാഗങ്ങളിലും തെരച്ചില്‍ തുടരുന്നുണ്ട്.
പ്രതികള്‍ പയസിനി പുഴകടന്ന് വനത്തിലൂടെ മലയോരത്തേക്ക് കടന്നതായും സംശയമുണ്ട്. ജയില്‍ചാടിയ തെക്കന്‍ രാജനെന്ന രാജന് (62), കര്മന്തോടി കാവുങ്കാലിലെ രാജേഷ് (34), ഹൊസബെട്ടുവിലെ മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇവര്‍ക്കൊപ്പം ജയില്‍ചാടിയ മുഹമ്മദ് ഇഖ്ബാലിനെ അന്നുതന്നെ പിടികൂടിയിരുന്നു.
Keywords: DGP Alexander Jacob, Kasaragod, Sub-jail, Kannur, Kerala, Prisoners in Kasaragod jail shifted to Kannur