city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യപ്രതി പൂക്കോയ തങ്ങൾ 9 മാസം ഒളിവിൽ കഴിഞ്ഞ ശേഷം കോടതിയിൽ കീഴടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.08.2021)  ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പൂക്കോയ തങ്ങൾ ഒമ്പത് മാസം ഒളിവിൽ കഴിഞ്ഞ ശേഷം കോടതിയിൽ കീഴടങ്ങി. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയമായി കീഴടങ്ങിയത്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യപ്രതി പൂക്കോയ തങ്ങൾ 9 മാസം ഒളിവിൽ കഴിഞ്ഞ ശേഷം കോടതിയിൽ കീഴടങ്ങി

മഞ്ചേശ്വരം എം എൽ എ ആയിരുന്ന എം സി ഖമറുദ്ദീൻ അടക്കം പ്രതിയായ കേസാണിത്. ഖമറുദ്ദീൻ 93 ദിവസം ജയിലിൽ കിടന്നിരുന്നെങ്കിലും പൂക്കോയ തങ്ങൾ മുങ്ങി നടക്കുകയായിരുന്നു. ഒമ്പത് മാസത്തെ ഒളിവിന് ശേഷം അദ്ദേഹം ഹൊസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടെത്തിയാണ് പൂക്കോയ തങ്ങൾ കീഴടങ്ങിയത്.

മുസ്ലീം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്നു പൂക്കോയ തങ്ങൾ. കേസില്‍ നൂറിലേറെ പരാതികളാണുള്ളത്. കാസര്‍കോട്ടേയും കണ്ണൂരിലേയും വിവിധ പൊലീസ് സ്‌റ്റേഷനുകളിലാണ് കേസുള്ളത്. എം സി ഖമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. 93 ദിവസത്തോളം ഖമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നതിന് ശേഷം മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചാണ് പുറത്തിറങ്ങിയത്.

ഖമറുദ്ദീൻ ചെയർമാനും പൂക്കോയ തങ്ങൾ എം ഡി യുമായിരുന്നു. ഫാഷൻ ഗോൾഡ് ജ്വലറിയുടെ ജനറൽ മാനജറായിരുന്ന സൈനുൽ ആബിദ് നേരത്തേ കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ കീഴടങ്ങിയിരുന്നു. കേസിന്റെ അന്വേഷണം ലോകല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും, വലിയ രീതിയില്‍ അന്വേഷണം പുരോഗമിക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് തണുത്തു. അതിനിടെയാണ് പൂക്കോയ തങ്ങൾ കീഴടങ്ങിയിരിക്കുന്നത്.

Keywords:  Kerala, Kasaragod, News, Top-Headlines, Case, Police, Court, Gold, Muslim-league, Kannur, Fashion Gold, Crimebranch, Pookoya Thangal, main accused in fashion gold case, surrendered.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia