city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | കള്ളനെ പിടികൂടാന്‍ തമാശ വീഡിയോയുമായി പയ്യന്നൂര്‍ പൊലീസ്; കള്ളന്‍ ചിരിച്ച് മരിച്ച് സ്റ്റേഷനില്‍ ഹാജരാകുമോ? ദൃശ്യങ്ങള്‍ കണ്ട് നിങ്ങള്‍ക്കും ചിരിക്കാം

പയ്യന്നൂര്‍: (www.kasargodvartha.com) സൂപര്‍മാര്‍കറ്റില്‍ കവര്‍ച നടത്തിയ കള്ളനെ പിടിക്കാന്‍ തമാശ വീഡിയോ ദൃശ്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പയ്യന്നൂര്‍ പൊലീസ്. ഈ വീഡിയോ കാണാനിടയായാല്‍ കള്ളന്‍ ചിരിച്ച് മരിച്ച് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
                 
Investigation | കള്ളനെ പിടികൂടാന്‍ തമാശ വീഡിയോയുമായി പയ്യന്നൂര്‍ പൊലീസ്; കള്ളന്‍ ചിരിച്ച് മരിച്ച് സ്റ്റേഷനില്‍ ഹാജരാകുമോ? ദൃശ്യങ്ങള്‍ കണ്ട് നിങ്ങള്‍ക്കും ചിരിക്കാം

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ റോയല്‍ സിറ്റി കോംപ്ലക്‌സിലുള്ള സ്‌കൈപര്‍ സൂപര്‍മാര്‍കറ്റില്‍ കവര്‍ച നടത്തിയ മോഷ്ടാവിനെ കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങളും സിനിമാ തമാശ രംഗങ്ങളും കോര്‍ത്തിണക്കി വീഡിയോ ദൃശ്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പുലര്‍ചെയാണ് സൂപര്‍ മാര്‍കറ്റിന്റെ പിറകു വശത്തെ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഇളക്കി മാറ്റി മോഷ്ടാവ് അകത്ത് കയറിയത്. സൂപര്‍ മാര്‍കറ്റിന്റെ ഓഫീസില്‍ കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ കവരുകയായിരുന്നു.

പഴയങ്ങാടിയിലെ എം പി മുഹമ്മദിന്റേയും മട്ടന്നൂരിലെ സലീമിന്റേയും ഉടമസ്ഥതയിലുള്ളതാണ് സൂപര്‍ മാര്‍കറ്റ്. മേശയും മറ്റും വാരിവലിച്ചിട്ട ശേഷം പേടയും ബിസ്‌കറ്റും വെള്ളവും മറ്റും ഇവിടെ നിന്ന് കഴിച്ച ശേഷമാണ് ഇയാള്‍ കടന്നുകളഞ്ഞത്. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സമാന രീതിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 18നും ഇതേ സൂപര്‍മാര്‍കറ്റില്‍ കവര്‍ച നടന്നിരുന്നു. സ്ഥാപന ഉടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് പൊലീസ് പുതിയ പരീക്ഷണത്തിന് ഇറങ്ങിയത്.
 

സ്‌കൈപര്‍ മാര്‍കറ്റില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും ലഭിച്ച പ്രതിയുടെ വിവിധ ദൃശ്യങ്ങളും തമാശ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് ജോര്‍ജ് കുളങ്കരയുടെ യാത്രാ വിവരണങ്ങളുടെ മാതൃകയില്‍ ആണ് സംഭാഷണം തുടങ്ങുന്നത്. മുമ്പ് മാല മോഷണ കേസിലെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് ഇത്തരത്തിലുള്ള വീഡിയോ നിര്‍മിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് പുതിയ വീഡിയോയും നിര്‍മിച്ചിരിക്കുന്നത്. സ്‌കൈപര്‍ മാര്‍കറ്റില്‍ കവര്‍ച നടന്ന അതേ ദിവസം തന്നെ ചിറ്റാരികൊവ്വലിലെ കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള പെരുമ്പയിലെ മാധവി ഫോടോസിന്റെ ഷടര്‍ തകര്‍ത്ത് കവര്‍ചയും നടന്നിരുന്നു. ഡിജിറ്റല്‍ ക്യാമറ, ലെന്‍സ്, ഫ്‌ളാഷ്, മെമെറി കാര്‍ഡുകള്‍ ഉള്‍പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്.

സൂപര്‍മാര്‍കറ്റിലെ കവര്‍ച തെളിയുന്നതോടെ മറ്റു കവര്‍ചാ കേസുകള്‍ക്കും തുമ്പാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Keywords: News, Kerala, Kannur, Top-Headlines, Police, Investigation, Crime, Video, Theft, Robbery, Police with comedy video to catch thief. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia