സെൻട്രൽ ജയിലിൽ ആക്രമണത്തിൽ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ സി പി എം പ്രവർത്തകന് പരിക്ക്; ആക്രമിച്ചത് സഹതടവുകാരനെന്ന് പരാതി
Jul 22, 2021, 18:45 IST
കണ്ണൂർ: (www.kasargodvartha.com 22.07.2021) സെൻട്രൽ ജയിലിൽ ആക്രണത്തിൽ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ സി പി എം പ്രവർത്തകന് പരിക്കേറ്റു. മൂന്നാം പ്രതിയായ എച്ചിലാംവയൽ സ്വദേശി കെ എം സുരേഷിനാണ് പരിക്കേറ്റത്. എറണാകുളം സ്വദേശി അസീസ് ആക്രമിച്ചെന്നാണ് പരാതി.
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബൽ കൊണ്ട് സുരേഷിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം.
ജയിലിൽ രണ്ടാം ബ്ലോകിനടുത്ത് വെച്ച് വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. സുരേഷ് വ്യായാമം ചെയ്യുമ്പോൾ അസീസ് ആക്രമിക്കുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
Keywords: Kerala, News, Kannur, Periya, Murder-case, Accused, Injured, Attack, Jail, Kasaragod, Top-Headlines, Periya murder case accused injured in attack at central jail.
< !- START disable copy paste -->