പയ്യന്നൂരിലെ കാര്‍- ടാങ്കര്‍ ലോറി അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ കൂടി മരിച്ചു, മരണം അഞ്ചായി
Oct 19, 2018, 15:55 IST
പയ്യന്നൂര്‍: (www.kasargodvartha.com 19.10.2018) എടാട്ട് സെന്‍ട്രല്‍ സ്‌കൂളിനു സമീപം ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സ്ത്രീയും മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. തൃശൂര്‍ ചാലക്കുടി മൂര്‍ക്കഞ്ചേരി സ്വദേശിനി പത്മാവതി (68)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ വാഹഗാപകടമുണ്ടായത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കുടുംബത്തിലെ നാലു പേര്‍ അന്നു തന്നെ മരണപ്പെട്ടിരുന്നു.
Keywords: Kerala, news, Kannur, Top-Headlines, Death, Accidental-Death, Payyannur Accident; One more died
< !- START disable copy paste -->