city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fire | നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു; ആളപായമില്ല

കണ്ണൂര്‍: (www.kasargodvartha.com) റോഡിരികില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ വളപട്ടണം ടോള്‍ ജന്‍ക്ഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വളപട്ടണം ഹൈവേയിലെ ട്രൂ വാല്യു ഷോറൂമിന് മുന്‍വശത്ത് നിര്‍ത്തിയിട്ട ഇന്‍ഡികോ കാറാണ് കത്തിനശിച്ചത്. ഷോര്‍ട് സര്‍ക്യൂടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. കാര്‍ ഷോറൂമില്‍ വില്‍പനയ്ക്ക് വെച്ചതായിരുന്നു കാര്‍.
             
Fire | നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു; ആളപായമില്ല

കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുത്തു. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ദേശീയപാതയില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വിവരമറിഞ്ഞ് വളപട്ടണം പൊലീസും സ്ഥലത്ത് എത്തിയിരുന്നു. കാറില്‍ ആളില്ലാത്തതിനാല്‍ ജീവാപായമുണ്ടായില്ല.

Keywords:  Latest-News, Kerala, Kannur, Top-Headlines, Accident, Car-Accident, Fire, Parked car caught fire.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia