കുമ്പള-കണ്ണൂര്‍-പനമ്പൂര്‍ സീതിവലിയുളളാഹി മഖാം ഉറൂസ് 31 മുതല്‍
Mar 27, 2013, 17:54 IST
കാസര്‍കോട്: കുമ്പള- കണ്ണൂര്‍- പനമ്പൂര്‍ സീതിവലിയുളളാഹി മഖാം ഉറൂസ് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 14 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 14 ന് രാവിലെ ഏഴുമണിക്ക് മൗലീദ് പാരായണവും തുടര്‍ന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ അന്നദാനവും നടത്തും. 31 മുതല്‍ 14 വരെ എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ മധുരക്കഞ്ഞി വിതരണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.കുഞ്ഞാമു ഹാജി, കണ്‍വീനര്‍ കെ.എം.മുനീര്‍, ട്രഷറര്‍ എസ്.എ. ആമുഹാജി, ജമാഅത്ത് പ്രസിഡന്റ് ടി.കെ.അബ്ദുല്ല ഹാജി, സെക്രട്ടറി എന്‍.ബി.അഷ്‌റഫ്, ട്രഷറര്‍ എസ്.എ.അബ്ബാസ് ഹാജി, സ്ഥലം മുദരീസ് നസീബ് ദാരിമി എന്നിവര്‍ പങ്കെടുത്തു.
Keywords: Kumbala, Kannur, Makham-uroos, Kasaragod, Office- Bearers, Press meet, President, Committee, Secretary, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.