പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന യാദവ സമുദായത്തെ അധിക്ഷേപിക്കുന്നത്: അഡ്വ. എം രമേശ് യാദവ്
Dec 12, 2020, 17:35 IST
കണ്ണൂർ: (www.kasargodvartha.com 12.12.2020) കേരളത്തിലെ പഞ്ചായത്ത് മുൻസിപ്പൽ തിരത്തെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യാദവ സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തിൽ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവന സമുദായത്തോടുള്ള അവഹേളനമായി മാത്രമെ കാണുവാൻ സാധിക്കുകയുള്ളൂയെന്ന് യാദവ മഹാസഭ ദേശീയ സെക്രട്ടറി അഡ്വ. എം രമേഷ് യാദവ് പ്രസ്താവിച്ചു.
മുൻപും അദേഹത്തിന്റെ ഭാഗത്തു നിന്നും ഇത്തരം അധിക്ഷേപ വാക്കുകൾ സമുദായത്തിനെതിരെ ഉയർന്നിരുന്നു. കേരളത്തിലെയും പ്രതേകിച്ച് കണ്ണൂർ കാസർകോട് ജില്ലകളിലെ പ്രബല സമുദായമായ യാദവസമുദായാംഗങ്ങളെ മുറിവേൽപ്പിച്ച പ്രസ്താവനക്ക് വരുന്ന തെരഞ്ഞെടുപ്പിൽ സമുദായം പ്രതികരിക്കുമെന്ന അല്പം വിവേകമെങ്കിലും മുതിർന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തിന് കാണിക്കാമായിരിക്കുന്നു.
പ്രസ്താവന തിരുത്തി സമുദായത്തോട് ക്ഷമ ചോദിക്കാൻ രമേശ് ചെന്നിത്തല തയ്യാറാവണമെന്ന് അഡ്വ രമേഷ് യാദവ് ആവശ്യപ്പെട്ടു.
Keywords: Kerala, Kannur, Ramesh-Chennithala, Politics, Press meet, Top-Headlines, Leader, Opposition leader's statement insults Yadav community: Adv. M Ramesh Yadav.