ആകാശവാണി സംഗീത പരിപാടിയില്‍ പങ്കെടുക്കുവാന്‍ യുവ ഗായകര്‍ക്ക് അവസരം
Feb 19, 2016, 09:00 IST
കണ്ണൂര്‍: (www.kasargodvartha.com 19.02.2016) ആകാശവാണി നിലയം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ മാര്‍ച്ച് ആറിന് വൈകുന്നേരം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഒ.എന്‍.വി. സ്മൃതി സന്ധ്യ സംഘടിപ്പിക്കുന്നു. സംഗീത പരിപാടിയില്‍ പങ്കെടുക്കുവാന്‍ യുവ ഗായികാ ഗായകന്മാര്‍ക്ക് അവസരം ഒരുക്കുന്നുണ്ട്.
18-നും 25-നും മധ്യേ പ്രായമുള്ള സ്‌കൂള്‍ യുവജനോത്സവം, സര്‍വകലാശാല കലോത്സവം, കേരളോത്സവം എന്നിവയുടെ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കും സംഗീതത്തില്‍ പ്രാവീണ്യമുള്ളവര്‍ക്കും പ്രാഥമിക സ്‌ക്രീനിങ്ങില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന യുവഗായകര്‍ക്ക് ഒ.എന്‍.വി. സ്മൃതി സന്ധ്യയിലും അകാശവാണിയുടെ മറ്റ് സംഗീത പരിപാടികളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും.
താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് രാവിലെ 9.30ന് കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ആകാശവാണി നിലയത്തില്‍ എത്തിച്ചേരണം. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ല. വിശദവിവരങ്ങള്‍ക്ക് 0497-2748581, 2746273.
Keywords: Kannur, Programme, Singer, kasaragod.