Accidental Death | കണ്ണപുരത്ത് കാറും ബൈകും കൂട്ടിയിടിച്ച് വാഹനങ്ങള്‍ക്ക് തീ പിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു
Aug 19, 2022, 12:57 IST
പഴയങ്ങാടി : (www.kasargodvartha.com) കണ്ണൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണപുരത്ത് കാറും ബൈകും കൂട്ടിയിടിച്ച് വാഹനങ്ങള്‍ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ബൈക് യാത്രികനായ യുവാവാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബൈക് യാത്രികനായ കര്‍ണാടക ചിക്കമംഗ്ലൂര്‍ സ്വദേശി ശംശീര്‍(25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാലികി(26) നെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ വെള്ളിയാഴ്ച പുലര്‍ചെയാണ് അപകടം നടന്നത്.
കര്‍ണാടകത്തില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈകും പഴയങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക് ഇടിച്ച ഉടന്‍ തന്നെ കാറിന്റെ ഇന്ധന ടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു.
അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തില്‍ നിന്നും ഇറങ്ങിയതിനാല്‍ ഡ്രൈവര്‍ മൊറാഴ സ്വദേശി രാധാകൃഷ്ണന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ കാറും ബൈകും പൂര്‍ണമായും കത്തിനശിച്ചു. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ശംശീര്‍ മരിക്കുന്നത്.
കണ്ണപുരം പൊലീസും കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ശംശീറിന്റെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കണ്ണപുരം പൊലീസ് കേസെടുത്തു.
Keywords: One Died In Road Accident, Kannur, News, Accidental Death, Top-Headlines, Medical College, Treatment, Kerala.