കാമുകിയെ കൊലപ്പെടുത്തി പത്താം ദിവസം മറ്റൊരു കാമുകിയുമായി വിവാഹം; വിവാഹ പിറ്റേന്ന് യുവാവ് അറസ്റ്റിൽ
Sep 5, 2020, 13:56 IST
കണ്ണൂർ: (www.kasargodvartha.com 04.09.2020) കാമുകിയെ കൊലപ്പെടുത്തി പത്താം ദിവസം മറ്റൊരു കാമുകിയുമായി വിവാഹം ചെയ്ത യുവാവ് വിവാഹപ്പിറ്റേന്ന് അറസ്റ്റിൽ. പെരുവയിലെ പാലുമി വിപിനെ (24) യാണ് മന്ദംചേരി ആദിവാസി കോളനിയിലെ ശോഭ (34) കൊല്ലപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 28ന് പുരളിമലയിൽ ശോഭയുടെ മൃതദേഹം കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന ശോഭ സമൂഹമാധ്യമത്തിലൂടെയാണ് വിപിനെ പരിചയപ്പെട്ടത്. 24ന് വീട്ടിൽ നിന്ന് ശോഭയെയും കൂട്ടി കറങ്ങിയ ശേഷം പുരളിമലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി ശോഭയുടെ ആഭരണങ്ങളും മറ്റും എടുത്ത ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
കാൽ നിലത്തിഴയുന്ന വിധത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത് ഇതോടെ ഇതു കൊലപാതകമാണെന്നു മനസ്സിലായ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Keywords: Kannur, News, Kerala, Top-Headlines, Marriage, Arrest, Murder, Women, Hanged, Police, Case, Investigation, Youth, On the tenth day after killing his girlfriend, married another; Youth Arrested