city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടന്നല്‍ കുത്തേറ്റ വയോധിക മരണപ്പെട്ടു

കണ്ണൂര്‍: (www.kasargodvartha.com 08.10.2018) കടന്നല്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധിക മരണപ്പെട്ടു. ഇരിണാവ് യുപി സ്‌കൂളിന് സമീപം പരേതനായ കെ.വി കുഞ്ഞിരാമന്റെ ഭാര്യ വെളുത്തേര ജാനകി (72)യാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ജാനകിക്ക് വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നു കടന്നല്‍ക്കൂട് പൊട്ടിവീണ് ഇളകിയ കടന്നലുകളുടെ കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: ലളിത, രമേശന്‍, രമ, സുരേശന്‍. മരുമക്കള്‍: കെ.വി ബാലകൃഷ്ണന്‍, രേഖ, ഒ.ടി അശോകന്‍, പ്രിയ. സഹോദരങ്ങള്‍: ഗംഗാധരന്‍, മോഹനന്‍, ഭാസ്‌കരന്‍, വിജയന്‍, പപ്പന്‍, ലക്ഷ്മണന്‍.
കടന്നല്‍ കുത്തേറ്റ വയോധിക മരണപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Top-Headlines, Kannur, Death, Obituary, Old age woman died after bee attack
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia