ഹോസ്പിറ്റല്‍ മാനേജ്മെന്റ് ജന്മിമാരെപോലെ പെരുമാറരുത്: ജി. ഐ. ഒ
Mar 4, 2012, 13:54 IST
കണ്ണൂര്‍: തികച്ചും ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന നഴ്സുമാരോട് ഹോസ്പിറ്റല്‍ മാനേജ്മെന്റ് പഴയ ഫ്യൂഡല്‍ പ്രഭുക്കന്മാരെ പോലെ പെരുമാറരുതെന്ന് കണ്ണൂര്‍ താണ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ നഴ്സുമാരുടെ സമരപന്തല്‍ സന്ദര്‍ശിച്ച ജി. ഐ. ഒ. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഖദീജ അഭിപ്രായപ്പെട്ടു. നഴ്സുമാരുടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്മെന്റ് അടിയന്തരിമായി ഇടപെടണം. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണം. ജി. ഐ. ഒ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി. കെ ജംഷീറ ജി. ഐ. ഒ. വിന്റെ എൈക്യദാര്ഡ്യം നഴ്സുമാരെ അറിയിച്ചു.
Keywords: Nurses strike, Kannur speciality hospital GIO, Kannur