പയ്യന്നൂര്‍ നൗഫല്‍ വധം: കാസര്‍കോട് സ്വദേശികളായ മൂന്നു പേരുടെ അറസ്റ്റ് ഉടന്‍
Dec 25, 2017, 20:36 IST
പയ്യന്നൂര്‍: (www.kasargodvartha.com 25.12.2017) പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ കാസര്‍കോട് സ്വദേശികളായ മൂന്നു പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് വിവരം. ചൊവ്വാഴ്ചയോടെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ ഗേറ്റിനരികില്‍ കണ്ണൂര്‍ താഴെചൊവ്വ തിലാന്നൂരിലെ നൗഫലിനെയാണ് ഡിസംബര്‍ ഒമ്പതിന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ കൊല ചെയ്തത് ചെറുവത്തൂര്‍ സ്വദേശികളായ മൂന്നംഗ ഗുണ്ടാ സംഘമാണെന്ന് സൂചന ലഭിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലന്റെ മേല്‍നോട്ടത്തില്‍ പയ്യന്നൂര്‍ സി ഐ എം പി ആസാദാണ് കേസ് അന്വേഷിക്കുന്നത്.
Related News:
പയ്യന്നൂരില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കാസര്‍കോട്ടെ ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ച്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, payyannur, Kannur, Investigation, Police, arrest, Accuse, Noufal murder; Police to arrest 3 very soon
< !- START disable copy paste -->